ബോളിവുഡ് നടന് സല്മാന് ഖാനെതിരെ നിര്‍മ്മാതാവ് വിജയ് ഗലാനി അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തു. 201ല്‍ പുറത്തിറങ്ങിയ വീര്‍ എന്ന സല്മാന് ചിത്രത്തിന്റെ നിര്‍മ്മാതാവാണ് വിജയ് ഗലാനി.
സല്‍മാന്റെ ആവശ്യപ്രകാരമാണ് സൊഹൈല്‍ ഖാന് സുഭാഷ് ഘായ് സജിദ് നാദിയദ്വാല എന്നിവര്‍ക്കൊപ്പം ചിത്രം നിര്‍മ്മിച്ചത്. പത്തു കോടി രൂപയാണ് താന്‍ സല്‍മാനു നല്കാമെന്നേറ്റത്. ചിത്രം വിജയമാണെങ്കില്‍ പതിനഞ്ചൂ കോടി കൂടി നല്‍കാമെന്ന കരാറും ഒപ്പുവച്ചു. എന്നാല്‍ ചിത്രം പരാജയമായിരുന്നു.
അതിനു ശേഷം സല്മാന് ഖാന്റെ ഓഫീസില്‍ നിന്നും കരാര്‍ സ്വീകര്യമല്ല എന്നു കാണിച്ച് കത്തയച്ചു. ഇതേ തൂടര്‍ന്ന് ഗലാനി പരാതിയുമായി സിനി ആന്‍ഡ് ടിവി ആര്‍ട്ടിസ്റ്റ് അസ്സോസിയെളനെ സമീപിച്ചു. കരാര്‍ വ്യവസ്ഥ പരിശോധിച്ച അസ്സോസിയേഷന് ഗലാനിക്ക് അനുകൂലമായി വിധിച്ചു. എന്നാല്‍ പിന്നീട് സല്മാന് ഇതില്‍ അതൃപ്തിയുണ്ടെന്ന് മനസ്സിലാക്കിയ അസ്സോസിയേഷന് താനുമായി സഹകരിക്കില്ലെന്ന് കാണിച്ചു കൊണ്ട് കത്തയച്ചതായും ഗലാനി പറയുന്നു. ഇതിനാല്‍ ചലച്ചിത്ര രംഗത്തെ തന്റെ വിലപ്പെട്ട സമയമാണ് നഷ്ടപ്പെട്ടതെന്നും സല്മാന് ഇതിനു നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ഗലാനി കേസ് കൊടുത്തിരിക്കുന്നത്.
Discussion about this post