കൊളംബോ: ശ്രീലങ്കയില്‍ അധികാരം നഷ്ടപ്പെട്ട മുന്‍ പ്രസിഡന്റ് മഹിന്ദ രാജപക്െസ ശ്രീലങ്കന്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി. ഓഗസ്റ്റില്‍ നടക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ രാജപക്സ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകുമെന്ന് മുന്‍ മന്ത്രിയും അടുത്ത അനുയായിയുമായ കുമാര്‍ വെല്ഗാമ അറിയിച്ചു.
ശ്രീലങ്ക ഫ്രീഡം പാര്‍ട്ടിയുടെയോ യുനൈറ്റഡ് പീപ്ള്‍സ് ഫ്രീഡം അലയന്സിന്റെയോ (യു.പി.എഫ്.എ) പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി മത്സരിക്കാനാണ് തീരുമാനം. എന്നാല്‍, ഇവ രണ്ടിന്റെയും അധ്യക്ഷനായ ലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന രാജപക്സയെ മത്സരിപ്പിക്കുന്നത് അംഗീകരിക്കാനിടയില്ല. സിരിസേനയുമായി ചര്‍ച്ചക്കായി ആറംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്.
രാജപക്സയുടെ ആരോഗ്യമന്ത്രിയായിരുന്ന സിരിസേന പ്രസിഡന്റ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പ്രതിപക്ഷ സഖ്യമായ യു.എന്‍.പിക്കൊപ്പം ചേര്‍ന്നിരുന്നു. ഇതത്തേുടര്‍ന്ന് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയെങ്കിലും തെരഞ്ഞെടുപ്പില്‍ രാജപക്സയെ തൂത്തെറിഞ്ഞ സിരിസേനക്ക് അദ്ദേഹം പാര്‍ട്ടി നേതൃത്വം കൂടി കൈമാറുകയായിരുന്നു. പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വം സിരിസേന എതിര്‍ക്കുകയാണെങ്കില്‍ സിരിസേനയുടെ ശ്രീലങ്കന്‍ ഫ്രീഡം പാര്‍ട്ടി ഒഴികെയുള്ള കക്ഷികളുടെ പിന്തുണ നേടി രാജപക്സ മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
Discussion about this post