അരുവിക്കര ഉപതെരഞ്ഞെടുപ്പിലെ വിധിയെഴുത്ത് ഇടതു പാര്‍ട്ടികള്‍ കാണണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.ഇതു തിരിച്ചറിഞ്ഞ് സിപിഐ യുഡിഎഫിലേയ്ക്കു വന്നാല്‍ സ്വാഗതം ചെയ്യുമെന്നും ചെന്നിത്തല വ്യക്തമാക്കി. കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തില്‍ യുഡിഎഫിലേയ്ക്കു സിപിഐയെ സ്വാഗതം ചെയ്തുകൊണ്ടുള്ള ലേഖനത്തെ പറ്റി പരാമര്‍ശിക്കുകയായിരുന്നു അദ്ദേഹം.
എന്നാല്‍ വീക്ഷണത്തില്‍ വന്ന ലേഖനം പരിഹാസ്യമാണെന്ന് സിപിഎം നേതാവ് പിണറായി വിജയന് പ്രതികരിച്ചു. സിപിഐ ഇക്കാര്യത്തില്‍ നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയതാണ്. മുന്‍പ് കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നതിന്റെ അനുഭവം സിപിഐയ്ക്ക് ഉണ്ടായതാണ് എന്നും പിണറായി പറഞ്ഞു.
Discussion about this post