ബെയ്ജിംഗ് :പാക്കിസ്ഥാന്റെ സൗഹൃദം പകരം വെയ്ക്കാനാകാത്തതാണെന്ന് ചൈന.പാക്കിസ്ഥാന് നല്ല സുഹൃത്താണെന്ന് ചൂണ്ടിക്കാട്ടി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ആണ് രംഗത്തെത്തിയിരിക്കുന്നത്.
പാക് സൈനിക മേധാവി ജനറല്‍ റഹീല്‍ ഫരീഫ് ചൈനാ സന്ദര്‍ശനത്തിനെത്തിയ വേളയിലാണ് വാങ് യി ഇക്കാര്യം വ്യക്തമാക്കിയത്.ഇന്ത്യ- അമേരിക്ക ബന്ധം ശക്തി പ്രാപിക്കുന്നതിനിടെയിലാണ് പാക്കിസ്ഥാനുമായുള്ള ചൈനയുടെ പുതിയ കൂട്ടുകെട്ട്.
പാക്കിസ്ഥാന്റെ ഉത്കണ്ഠകള്‍ ചൈനയുടേതുമാണെന്ന് പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ മെങ് ജിയാന്‍ഷു കൂടിക്കാഴ്ചയില്‍ പറഞ്ഞു.എക്കാലവും പാക്കിസ്ഥാന് ചൈനയ്ക്കൊപ്പം നില കൊണ്ടിട്ടുണ്ടെന്നും,ചൈനയ്ക്ക് വിശ്വസിക്കാന്‍ കൊള്ളാവുന്ന നല്ല സുഹൃത്താണ് പാക്കിസ്ഥാനെന്നും അദേഹം വ്യക്തമാക്കി.
Discussion about this post