സല്‍മാന്‍ ഖാന്റ പുതിയ ചിത്രമായ ബജ്‌റംഗി ഭായിജാന്റെ പേരു മാറ്റണമെന്ന ആവശ്യവുമായി വിശ്വ ഹിന്ദു പരിഷത്തും ബജ്‌റംഗ് ദളും രംഗത്ത്. ചിത്രത്തിന്റെ പേര് ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തുന്നതാണ് എന്നാണ് വിഎച്ച്പിയുടേയും ബജ്‌റംഗ് ദളിന്റേയും വാദം. പേരു മാറ്റിയില്ലെങ്കില്‍ വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും ചലച്ചിത്രത്തിന്റെ പ്രദര്‍ശനം തടസ്സപ്പെടുത്തുമെന്നും സംഘടനകള്‍ അറിയിച്ചു.
ചിത്രകൂട് സ്വദേശിയായ ഒരു വ്യക്തി കഴിഞ്ഞ ദിവസം ഇതേ ആവശ്യമുന്നയിച്ച് ചിത്രത്തിനെതിരെ പൊതു താത്പര്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ചലച്ചിത്രത്തിലെ ചില ഭാഗങ്ങള്‍ക്കൊപ്പം പേരിലെ ഭായ്ജാന്‍ എന്ന ഭാഗം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സല്‍മാനും യാഷ് രാജ് ഫിനിംസിനും സംവിധായകന്‍ കബീര്‍ ഖാനും അദ്ദേഹം നോട്ടീസ് അയച്ചിരുന്നു.
ഹനുമാന്‍ ഭക്തനായ ഒരാളായാണ് സല്‍മാന്‍ ചിത്രത്തില്‍ വേഷമിടുന്നത്. ഒരു പെണ്‍കുട്ടിയ പാക്കിസ്ഥാനിലുള്ള അവളുടെ കുടുംബത്തിന്റെ അടുത്തെത്തിക്കാനുള്ള നായന്റെ ശ്രമങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.
Discussion about this post