ഇന്ത്യ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്ന് പാക്കിസ്ഥാന്റെ ആരോപണം. കഴിഞ്ഞ ദിവസങ്ങളില്‍ പൂഞ്ച് പ്രവിശ്യയിലുണ്ടായ വെടിവെയ്പ്പിനെ ചൂണ്ടിക്കാട്ടിയാണ് പാക്കിസ്ഥാന്റെ ഈ ആരോപണം. ഈ വെടിവെയ്പില്‍ നാല് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. പെരുന്നാള്‍ ദിനങ്ങളിലെ ഇന്ത്യയുടെ ഇത്തരം നടപടികള്‍ അതിരുകടന്നതാണെന്നും പാക്കിസ്ഥാന് ആരോപിക്കുന്നു. ഇന്ത്യയുടെ ഇത്തരം നിലപാടുകള്‍ ഇരുരാജ്യങ്ങളും തമ്മിലുണ്ടാക്കിയിട്ടുള്ള ധാരണകള്‍ക്ക് വിരുദ്ധമാണെന്നും പാക്കിസ്ഥാന്റെ വാദം
Discussion about this post