ലിമ: പെറുവില്‍ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ പങ്കെടുക്കുവാന്പോയവര് സഞ്ചരിച്ച ട്രക്ക് തടാകത്തിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 11 പേര് മരിച്ചു. പാലം കടക്കുമ്പോള്‍ നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് തടാകത്തിലേക്ക് മറിയുകയായിരുന്നു.41 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചൊവ്വാഴ്ച കസ്കോയിലായിരുന്നു അപകടം. 12 വയസുകാരിയും രണ്ടു സ്ത്രീകളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.ജൂലൈ 28 ആണ് പെറുവിന്റെ സ്വാതന്ത്ര്യ ദിനം.
Discussion about this post