തിരുവനന്തപുരത്തെ യൂത്ത് കോൺഗ്രസ് നേതാവിനെ കമ്പി വടി കൊണ്ട് തലക്കടിച്ച് ഗുരുതരമായി പരിക്കേൽപിച്ച സ്വന്തം പാർട്ടിയുടെ ജില്ലാ സെക്രട്ടറിക്കും പ്രവർത്തകർക്കുമെതിരെ വധശ്രമത്തിന് കേസ്. നെയ്യാറ്റിൻകരയിലാണ് സംഭവം.യൂത്ത് കോൺഗ്രസ് പെരുങ്കടവിള മണ്ഡലം പ്രസിഡണ്ടായ ഇടവഴിക്കര ജയനു നേരെയാണ് കൊലപാതക ശ്രമമുണ്ടായത്.
ചൊവ്വാഴ്ച വൈകുന്നേരമാണ് ജയനു നേരെ മൂന്നംഗ സംഘത്തിന്റെ വധശ്രമമുണ്ടാവുന്നത്.കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി മാരായമുട്ടം സുരേഷ്,മറ്റു രണ്ടു പ്രതികളായ സന്തോഷ്, സുഭാഷ് എന്നിവരടക്കം മൂന്ന് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയാണ് പോലീസ് വധശ്രമത്തിന് കേസെടുത്തിരിക്കുന്നത്.ഗുരുതരമായി പരിക്കേറ്റ ജയൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.വർഷങ്ങളായി മണ്ഡലം കമ്മിറ്റിയിൽ പുകയുന്ന ഗ്രൂപ്പ് വഴക്കിന്റെ ഫലമായാണ് വധശ്രമം നടന്നത്.
Discussion about this post