യുവനടൻ ഷെയ്ൻ നിഗവും നിർമ്മാതാക്കളും തമ്മിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നു. ഷെയിൻ നിഗം നഷ്ടപരിഹാരം നൽകാനുള്ള സന്നദ്ധത അറിയിച്ചതിനെ തുടർന്നാണിത്.വെയിൽ, ഖുർബാനി എന്നീ ഷൂട്ടിംഗ് തുടങ്ങിയ രണ്ടു സിനിമകളുടെ നിർമ്മാതാക്കൾക്ക് 32 ലക്ഷം രൂപ നടൻ നഷ്ടപരിഹാരം നൽകും. അമ്മയുടെ അധ്യക്ഷനായ മോഹൻലാൽ മധ്യസ്ഥത വഹിച്ച ചർച്ചയിലാണ് നടൻ തന്റെ നഷ്ടപരിഹാരം നൽകാനുള്ള സന്നദ്ധത അറിയിച്ചത്.
നഷ്ടപരിഹാരം നൽകാൻ ഷെയ്ൻ തയ്യാറാണെന്ന് വിവരം, താരസംഘടനയായ അമ്മ നിർമ്മാതാക്കളുടെ സംഘടന അറിയിച്ചു.ഇതോടെ,നടന് പ്രഖ്യാപിച്ചിരുന്ന വിലക്ക് പിൻവലിച്ചു കൊണ്ടുള്ള അമ്മയുടെ പ്രഖ്യാപനം ഉടനെയുണ്ടാകുമെന്നാണ് കരുതുന്നത്. ബുധനാഴ്ച ഈ വിവരം ഔദ്യോഗികമായി പ്രഖ്യാപിക്കും.
Discussion about this post