മിശ്രവിവാഹിതർക്ക് സൗജന്യ താമസ സൗകര്യമൊരുക്കുമെന്ന പ്രഖ്യാപനവുമായി സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ. സർക്കാർ നിർമ്മിക്കാനൊരുങ്ങുന്ന സൗജന്യ പാർപ്പിടത്തിൽ എല്ലാ സൗകര്യങ്ങളോടും കൂടി ദമ്പതിമാർക്ക് ഒരു വർഷത്തോളം സൗജന്യമായി താമസിക്കാമെന്നും മന്ത്രി വ്യക്തമാക്കി. ദേശീയ മാദ്ധ്യമമായ എ എൻ ഐയോട് സംസാരിക്കുകയായിരുന്നു മന്ത്രി.
Kerala Health Minister KK Shailaja: We are thinking of opening a home where inter-caste marriage couples can stay for a year safely with government facilities. These homes will be for people who can not afford a living after marriage. pic.twitter.com/OKTSfewjZb
— ANI (@ANI) March 7, 2020
എന്നാൽ മന്ത്രിയുടെ പ്രഖ്യാപനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ സാമൂഹിക മാദ്ധ്യമങ്ങളിൽ രംഗത്തെത്തി. മന്ത്രിയുടെ പ്രഖ്യാപനം സ്വാഗതാർഹമാണെന്ന് ഒരു വിഭാഗം അഭിപ്രായപ്പെടുമ്പോൾ ഇതിനെതിരെ ട്വിറ്ററിൽ ശക്തമായി രംഗത്ത് വന്നിരിക്കുകയാണ് മറുവിഭാഗം. മന്ത്രിയുടെ തീരുമാനം സർക്കാർ സ്പോൺസേർഡ് ലവ് ജിഹാദാണെന്നും കേരള സർക്കാർ ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുകയാണെന്നും ഇവർ ആരോപിക്കുന്നു.
https://twitter.com/vandema09287787/status/1236216598043783168
കേരളം ദൈവത്തിന്റെ സ്വന്തം നാടല്ലാതായി മാറിയിരിക്കുകയാണെന്നും ഹിന്ദുക്കൾക്ക് സുരക്ഷിതമായി ജീവിക്കാൻ മതപരിവർത്തനം നിർത്തലാക്കുകയാണ് വേണ്ടതെന്നും ചിലർ ട്വീറ്റ് ചെയ്യുന്നു.
Sorry to state that Kerala is no longer God's Land but iit has become a Muslim State. First prevent conversions ,so that Hindus can stay safely. Stop menace of dowry https://t.co/7UqYs8TGBe
— राष्ट्रभक्त काका (@gajanan137) March 7, 2020
Government will encourage Love Jihad…Nice https://t.co/Eg2eeExdA3
— Sadhu Maharaj (@SadhuMaharaj16) March 7, 2020
https://twitter.com/hujodaddy1/status/1236206853115138048
Very Helpful for Love Jihad !!! https://t.co/5YT70Nec6U
— Sathyan Nair (@satyannair1) March 7, 2020
https://twitter.com/harry_vish/status/1236245007331241984
സംസ്ഥാനത്ത് ലവ് ജിഹാദ് വ്യാപകമാകുന്നതായി ഹൈന്ദവ സംഘടനകൾ വർഷങ്ങളായി ആരോപണം ഉന്നയിച്ചു വരികയാണ്. ഇസ്ലാമിക് സ്റ്റേറ്റിലേക്ക് ചേരാനായി ഇന്ത്യ വിട്ടവരുടെ വിവരങ്ങൾ ഇതിന് തെളിവായി സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. സമാനമായ ആരോപണവുമായി കത്തോലിക്കാ സഭയും രംഗത്ത് വന്നിരുന്നുവെങ്കിലും സർക്കാർ മൗനം തുടരുകയായിരുന്നു.
Discussion about this post