സംസ്ഥാനത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 22 ആയതിനെ തുടർന്ന് ജാഗ്രതാ നിർദ്ദേശങ്ങൾ അതി ശക്തമാകുന്നു. തിരുവനന്തപുരം നഗരത്തിലെ ഷോപ്പിംഗ് മാളുകളെല്ലാം അടച്ചിടാൻ കലക്ടർ ഉത്തരവിട്ടു. രോഗലക്ഷണം ഉള്ളവർ പൊതുഗതാഗത സൗകര്യങ്ങളൊന്നും ഉപയോഗിക്കരുതെന്നും, വളരെ അത്യാവശ്യമുള്ള കാര്യങ്ങൾക്ക് മാത്രമേ ജനങ്ങൾ പുറത്തിറങ്ങാവൂ എന്നും കലക്ടർ നിർദ്ദേശിച്ചിട്ടുണ്ട്.
ബീച്ചുകളിൽ ഒന്നും സന്ദർശകരെ അനുവദിക്കില്ലെന്നും, ബ്യൂട്ടിപാർലറുകൾക്കും ജിമ്മുകൾക്കും കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്നും കലക്ടർ അറിയിച്ചു. തിരുവനന്തപുരത്തെ രോഗി സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാഞ്ഞത് സ്ഥിതിഗതികൾ കൂടുതൽ ഗുരുതരമാക്കി. നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ഇയാൾ ഓട്ടോറിക്ഷയിലാണ് ആശുപത്രിയിലെത്തിയത്. രോഗിയുമായി അടുത്തിടപഴകിയ ആൾക്കാരുടെ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല.
Discussion about this post