കൊറോണ രാജ്യവ്യാപകമായി പടർന്ന പശ്ചാത്തലത്തിൽ, സംസ്ഥാനങ്ങളെല്ലാം കർശന നടപടികളിലേക്ക്. കേരള അതിർത്തി തമിഴ്നാട് കർണാടക സംസ്ഥാനങ്ങൾ അടച്ചുപൂട്ടി.
കേരളത്തിൽ നിന്നുള്ള വാഹനങ്ങൾ കടത്തിവിടില്ല എന്നും, തമിഴ്നാട് വാഹനങ്ങളിൽ യാത്ര തുടരണം എന്നുമാണ് തമിഴ്നാട് സർക്കാർ അറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.തുറന്നിരിക്കുന്ന കോയമ്പത്തൂർ അതിർത്തിയും ഇന്ന് വൈകീട്ട് അടയ്ക്കുമെന്ന് കോയമ്പത്തൂർ കലക്ടർ രാധാമണി അറിയിച്ചു. കർണാടകയിലേക്കും തിരിച്ചുമുള്ള ബസ് സർവീസുകളും തമിഴ്നാട് നിർത്തി വെച്ചിരിക്കുകയാണ്.ഇതേസമയം കർണാടക സർക്കാരും ഗുണ്ടൽപേട്ട്, ബാവലി, കുട്ട ചെക്ക്പോസ്റ്റുകളിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.അത്യാവശ്യക്കാരെ മാത്രമേ കടത്തിവിടൂ എന്നും കെഎസ്ആർടിസി അടക്കമുള്ള ബസ്സുകളൊന്നും മാർച്ച് 31 വരെ കടത്തി വിടില്ലെന്നും കർണാടക സർക്കാർ അറിയിച്ചിട്ടുണ്ട്.
Discussion about this post