അഫ്ഗാനിസ്ഥാനിലെ ഖൊറാസൻ പ്രവിശ്യയിൽ, സൈന്യം നടത്തിയ മിന്നലാക്രമണത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് തലവന്മാർ പിടിക്കപ്പെട്ടു. കുപ്രസിദ്ധ ഭീകരനും ഇസ്ലാമിക് സ്റ്റേറ്റ് അഫ്ഗാൻ വിഭാഗത്തിന്റെ തലവനുമായ അസ്ലം ഫറൂഖി എന്നറിയപ്പെടുന്ന മൗലവി അബ്ദുള്ളയെ സൈന്യം പിടികൂടി. ഇസ്ലാമിക് സ്റ്റേറ്റ് അഫ്ഗാൻ വിഭാഗമായ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഖൊറാസാൻ പ്രൊവിൻസ് (ഐ.എസ്.കെ.പി) നിയന്ത്രിക്കുന്നത് ഇയാളാണ്.
മാർച്ച് 25ന് കാബൂളിലെ ഷോർബസാറിൽ നടന്ന ഗുരുദ്വാര ആക്രമണത്തിന് സൂത്രധാരനാണ് പാകിസ്ഥാൻ സ്വദേശിയായ അസ്‌ലം ഫാറൂഖി.ആക്രമണത്തിൽ 27 സിഖ് വിശ്വാസികൾ കൊല്ലപ്പെട്ടിരുന്നു. അഫ്ഗാനിസ്ഥാനിലെ സുരക്ഷാ സംഘടനയായ എൻ.ഡി.എസ് നടത്തിയ ചോദ്യം ചെയ്യലിൽ ഫാറൂഖിയ്ക്ക് പാകിസ്ഥാന്റെ ചാരസംഘടനയായ ഐഎസ്.ഐയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
Discussion about this post