ലോകാരോഗ്യ സംഘടന ചൈനയ്ക്ക് മാത്രം പരിഗണന കൊടുക്കുന്നുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.ഈ നയത്തെ രൂക്ഷമായി വിമർശിച്ച ട്രംപ്, കോവിഡിനെ നേരിടുന്നതിൽ ലോകാരോഗ്യസംഘടന സ്വീകരിക്കുന്ന പല നിലപാടുകളും തെറ്റാണെന്നും പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ പ്രവർത്തനങ്ങൾക്ക് വൻതുകയാണ് അമേരിക്ക നൽകുന്നത്. പക്ഷേ,യാത്രാവിലക്ക് അടക്കമുള്ള അമേരിക്കയുടെ പല തീരുമാനങ്ങളുടെയെതിരെയും സംഘടന നിലകൊള്ളുകയാണ്.അതിർത്തികൾ അടക്കുന്നതിനെ അവർ അംഗീകരിക്കുന്നില്ല, അതെല്ലാം തെറ്റായ നടപടിയാണ് എന്നാണ് സംഘടനയുടെ നിലപാട്.അമേരിക്കക്ക് എതിരെയുള്ള നിലപാടാണ് ലോകാരോഗ്യ സംഘടനയുടേത്.
ഡബ്ലിയു എച് ഒ പിന്തുണക്കുന്നതും പരിഗണിക്കുന്നതും ചൈനയെ മാത്രമാണ്.ഈ നിലപാട് നിർത്തിയില്ലെങ്കിൽ സംഘടനയെ സാമ്പത്തികമായി പിന്തുണയ്ക്കുന്നത് അമേരിക്ക അവസാനിപ്പിക്കുമെന്നും ഒരു വർഷം നൽകുന്ന 58 മില്യൺ ധനസഹായം നിർത്തലാക്കുമെന്നും ട്രംപ് മുന്നറിയിപ്പു നൽകി.കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിൽ, യു.എസിന് പറ്റിയ പിഴവുകൾ സംഘടന ചൂണ്ടിക്കാണിച്ചതാണ് പ്രസിഡണ്ടിനെ പ്രകോപിപ്പിച്ചത് എന്നാണ് മാധ്യമങ്ങൾ പറയുന്നത്.
Discussion about this post