പ്രശസ്ത സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ കമൽ ബലാത്സംഗം ചെയ്തെന്ന പരാതിയുമായി യുവനടി.സംവിധായകന്റെ ചിത്രമായിരുന്ന പ്രണയമീനുകളുടെ കടൽ എന്ന സിനിമയിലെ നായികാവേഷം വാഗ്ദാനം ചെയ്തായിരുന്നു പീഡനമെന്ന് നടി വെളിപ്പെടുത്തുന്നു.കുറച്ചു മാസങ്ങൾക്ക് മുമ്പ് നടി അയച്ച വക്കീൽ നോട്ടീസിലെ വിവരങ്ങൾ ഇപ്പോഴാണ് പുറത്തു വന്നത്.മാപ്പുപറയണമെന്നും നഷ്ടപരിഹാരം നൽകണമെന്നുമാണ് നോട്ടീസിൽ യുവനടി ആവശ്യപ്പെടുന്നത്, എന്നാൽ ഇതിൽ നടപടികൾ ഇല്ലാത്തതിനാൽ തുടരന്വേഷണം വേണമെന്നാണ് പെൺകുട്ടിയുടെ ആവശ്യം.
നടി സംവിധായകന് അയച്ച വക്കീൽ നോട്ടീസ് പുറത്തായിട്ടുണ്ട്.കഴിഞ്ഞവർഷം ഏപ്രിൽ 29നാണ് കൊച്ചിയിലെ പ്രസിദ്ധനായ അഭിഭാഷകൻ മുഖേന പെൺകുട്ടി കമലിന് വക്കീൽ നോട്ടീസ് അയച്ചത്.കമലിന്റെ ഔദ്യോഗിക വസതിയിൽ വച്ചായിരുന്നു സംഭവം നടന്നതെന്ന് വക്കീൽ നോട്ടീസിൽ പരാമർശിക്കുന്നു.ഇതു സംബന്ധിച്ച് നൽകിയ പരാതികൾ ഇയാൾ തന്റെ കഴിവും സ്വാധീനവും ഉപയോഗിച്ച് ഒതുക്കി തീർത്തുവെന്നും, കമൽ ആട്ടിൻതോലിട്ട ചെന്നായയാണെന്നും പെൺകുട്ടി ആരോപിക്കുന്നു.മുൻ ചിത്രമായ ആമിയുടെ സമയത്തും സംവിധായകൻ കമൽ ലൈംഗിക ആരോപണം നേരിട്ടിരുന്നു.
Discussion about this post