വയനാട് ജില്ലയുമായി അതിർത്തി പങ്കിടുന്ന തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളുടെ അതിർത്തി ജില്ലയിൽ കുടുങ്ങിയ കർഷകരെ കേരളത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ സർക്കാർ പദ്ധതി. ആദ്യപരിഗണന, കർണാടകയിലെ കുടകിൽ കുടുങ്ങിയ ഇഞ്ച് കർഷകർക്കും അവരുടെ കുടുംബങ്ങൾക്കുമാണ്.നാട്ടിലേക്ക് എത്തിച്ച ശേഷം ഇവരെ കോവിഡ് കെയർ സെന്ററുകളിൽ താമസിപ്പിക്കുമെന്ന് സർക്കാർ പ്രതിനിധികൾ അറിയിച്ചു.രോഗബാധയുണ്ടോയെന്ന് നിരീക്ഷിച്ച ശേഷം ഇവർ സുരക്ഷിതരാണെന്ന് ഉറപ്പു വരുത്തിയിട്ട് മാത്രമേ വീടുകളിലേക്കയക്കൂ.
അപ്രതീക്ഷിതമായ ലോക്ഡൗൺ പ്രഖ്യാപനത്തോടെ നൂറുകണക്കിന് കർഷകർ ചാമരാജ്നഗർ,നീലഗിരി,കുടക് എന്നീ അതിർത്തി ജില്ലകളിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. ഘട്ടംഘട്ടമായി എല്ലാ ജില്ലകളിലേയും കർഷകരെ തിരിച്ചെത്തിക്കുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.മടങ്ങി വരാൻ ആഗ്രഹിക്കുന്നവർ coronapasswayanad@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ ബന്ധപ്പെടണം.
Discussion about this post