വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. വയനാട് നൂൽപ്പുഴ മേഖലയിലെ മുണ്ടക്കൊല്ലിയിലാണ് ആന ഇറങ്ങിയത്. ഇന്ന് പുലർച്ചെ അഞ്ചേമുക്കാലോടെയാണ് സംഭവം നടന്നത്. കാട്ടാനയുടെ മുന്നിൽ പെട്ട മാധവ് എന്ന 70 വയസുള്ള വൃദ്ധനാണ് മരിച്ചത്.
ഇയാൾ കർണാടക സ്വദേശിയാണെന്ന് സംശയമുണ്ടെന്ന് പോലീസ് വെളിപ്പെടുത്തി.മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്
Discussion about this post