കോവിഡ് മഹാമാരിയുടെ മറവിൽ മൊബൈൽ ഫോണുകളിൽ വൈറസ് ആക്രമണം പെരുകുന്നതായി സിബിഐ മുന്നറിയിപ്പ്.സെർബെറസ് എന്ന ട്രോജൻ വൈറസാണ് ആൻഡ്രോയ്ഡ് മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് വ്യാപിക്കുന്നത്.
കോവിഡ്-19 അനുബന്ധമായ മുന്നറിയിപ്പ് മെസ്സേജുകളിലൂടെ ഫോണിൽ കടന്നു കൂടുന്ന ഈ ട്രോജൻ വൈറസ്, ലിങ്കുകളിൽ ക്ലിക്ക് ചെയ്യാൻ ആവശ്യപ്പെടുകയും ഫോണിൽ സ്പൈ സംവിധാനങ്ങൾ ഇൻസ്റ്റാൾ ആവുകയും ചെയ്യും. ഇതോടെ, ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങൾ ചോരുകയും, ക്രെഡിറ്റ് കാർഡ് നമ്പർ , ബാങ്കിംഗ് പാസ്സ്‌വേർഡ് മുതലായവ ഹാക്കർമാരുടെ കൈകളിൽ എത്തുകയും ചെയ്യുന്നതായാണ് സിബിഐ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് മുന്നറിയിപ്പു നൽകിയിരിക്കുന്നത്.
Discussion about this post