വിശപ്പകറ്റാനും ശരീരത്തിനാവശ്യമായ വിറ്റാമിനുകളും ധാതുക്കളും കൊഴുപ്പുമൊക്കെ അടങ്ങിയിട്ടുള്ള സമീകൃതാഹാരമാണ് ഏത്തപ്പഴം.ഏതൊക്കെ പഴങ്ങള്‍ ഉണ്ടെങ്കിലും പഴങ്ങളുടെ രാജാവ് ഏത്തപ്പഴം തന്നെയാണ്. മറ്റ് ഫലങ്ങളെ അപേക്ഷിച്ച് ഏത്തപ്പഴം പോഷകങ്ങളുടെ കലവറ തന്നെയാണ്. മറ്റ് പഴങ്ങളില്‍ നിന്ന് ലഭിക്കാത്ത പല പോഷക ഘടകങ്ങളും ഏത്തപ്പഴത്തില്‍ നിന്നും ലഭിക്കാറുണ്ട് എന്നതില്‍ സംശയമില്ല. മിക്കവാറും എല്ലാവര്ക്കും ഇഷ്ടപ്പെടുന്നതാണ് പഴത്തിന്റെ മധുരവും രുചിയും. അതുകൊണ്ടുതന്നെ ഏത്തപ്പഴത്തെ ദിനവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ മിക്കവര്‍ക്കും ഇഷ്ടമാണ്.
ദിവസവും ഒരു ആപ്പിള്‍ കഴിക്കുന്നത് ഡോക്ടറെ അകറ്റും എന്നത് ശരി തന്നെ. എന്നാല്‍ ദിവസവും ഒരു പഴം കഴിക്കുന്നതും ഡോക്ടറെ അകറ്റുമെന്നതും ശരിയാണെന്ന് ഓര്‍ക്കുക. കാരണം ആപ്പിളില്‍ അടങ്ങിയിരിക്കുന്നതിനെക്കാള്‍ കൂടുതല്‍ വിറ്റാമിനുകളും പോഷകങ്ങളും വാഴപ്പഴത്തില്‍ അടങ്ങിയിരിക്കുന്നു എന്നതു തന്നെ… ആപ്പിളില്‍ അടങ്ങിയിരിക്കുന്നതിന്റെ ഇരട്ടി കാര്‍ബോഹൈഡ്രേറ്റുകള്‍ , അഞ്ചിരട്ടി വിറ്റാമിന്‍ എ, ഇരുമ്പ് എന്നിവയും മൂന്നിരട്ടി ഫോസ്ഫറസ് എന്നിവയും അടങ്ങിയിരിക്കുന്നു. പ്രകൃതിദത്ത ഷുഗറും പൊട്ടാസ്യവും വാഴപ്പഴത്തില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.
വാഴപ്പഴത്തില്‍ ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിരിക്കുന്നതിനാല്‍ പ്രകൃതിദത്തമായ ഊര്‍ജ്ജം നല്കുന്നതില് ഏത്തപ്പഴം മുന്‍പന്തിയില്‍ തന്നെയാണ്. ഒന്നര മണിക്കൂര്‍ തുടര്‍ച്ചയായി ജോലി ചെയ്യുന്നതുനോ വ്യായാമം ചെയ്യുന്നതിനോ ആവശ്യമായ ഊര്‍ജ്ജം രണ്ട് ഏത്തപ്പഴം കഴിക്കുന്നതില്‍ നിന്നും ലഭിക്കും.ക്ഷീണവും അലസതയും അകറ്റാന്‍ ഏത്തപ്പഴം കഴിക്കുന്നത് നല്ലതാണ്. കാപ്പി, മറ്റ് ജംഗ് ഫുഡ് എന്നിവയ്ക്ക് പകരം ഏത്തപ്പഴം കഴിക്കുന്നത് കൂടുതല്‍ ഊര്‍ജ്ജം നല്‍കും.
ഏത്തപ്പഴത്തില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയിരിക്കുന്നതിനാല്‍ രക്തചംക്രമണ വ്യവസ്ഥയ സംഗമമാക്കുന്നതിന് ഇത് സഹായിക്കാറുണ്ട്. തലച്ചോറിലേക്ക് ആവശ്യത്തിന് ഓക്സിജന്‍ എത്തിക്കുന്നതിന് ഇതു വഴി കഴിയുന്നു. ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിനും ഹൃദയ സ്പന്ദനം ശരിയായി നിലനിര്‍ത്തുന്നതിനും ഏത്തപ്പഴം സഹായിക്കുന്നു. രക്തചംക്രമണത്തെ സഹായിക്കുന്നതിനാല്‍ സ്ട്രോക്ക് , ബിപി എന്നിവയെ തടയുന്നതിന് ഏത്തപ്പഴത്തിന് കഴിവുണ്ട്.
മലബന്ധം ഒഴിവാക്കാന്‍ ഏത്തപ്പഴത്തിനാകും. ഏത്തപ്പഴക്കില് അടങ്ങിയിരിക്കുന്ന ഒരു തരം നാരിന് ഉദരകോശങ്ങളെ ബലപ്പെടുത്തുന്നതിനും മലബന്ധം ഒഴിവാക്കുന്നതിനും സഹായിക്കും. മലബന്ധം ഒഴിവാക്കാന്‍ മരുന്നിനെ ആശ്രയിക്കുന്നവര്‍ ഏത്തപ്പഴം കഴിക്കുന്നത് ശീലമാക്കിയാല്‍ മതിയാകും. മറ്റ് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാതെ നിങ്ങളുടെ പ്രശ്നം പരിഹരിക്കുന്നതിന് ഏത്തപ്പഴം സഹായിക്കും എന്നതില്‍ സംശയമില്ല.
ഹാങ് ഓവര്‍ അകറ്റുന്നതിനും ഏത്തപ്പഴം നല്ലതാണ്. അല്പം തൈരില്‍ അരിഞ്ഞ് ചേര്‍ക്കുക. അതില്‍ അല്പം തേനും ചേര്‍ത്ത് കഴിക്കുന്നത് ഹാങ് ഓവര്‍ അകറ്റും. ഏത്തപ്പഴം വയറിന് കുളിര്‍മ്മ നല്‍കുന്നതിനൊപ്പം തേന്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിര്‍ത്തുന്നതിന് സഹായിക്കും. പുകവലി നിര്‍ത്തുന്നതിനു ശ്രമിക്കുന്നവര്‍ക്കും ഏത്തപ്പഴം നല്ലതാണ്. ഏത്തപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ബിയും മറ്റ് ധാതുക്കളും മാനസികവും ശാരീരികവുമായ പിരിമുറുക്കം ഇല്ലാതാക്കുന്നതിന് സഹായിക്കും.
പഴത്തൊലിക്കുമുണ്ട് ഒരുപാട് ഗുണങ്ങള്‍ . കൊതുകു കടിയേറ്റ ഭാഗത്ത് പഴത്തൊലി തേയ്ച്ച് പിടിപ്പിക്കൂ. കൊതുകു കടിയെ തുടര്‍ന്നുണ്ടാകുന്ന ചൊറിച്ചിലും തടിപ്പും ഒഴിവാകും, ഉറപ്പ്. ക്രീമുകളും മറ്റ് കെമിക്കലുകളും തേയ്ക്കുന്നതിനേക്കാള്‍ എന്തുകൊണ്ടും പഴത്തൊലി നല്ലതാണെന്ന് ഓര്‍ക്കുക. ഏത്തപ്പഴത്തിന്റെ തൊലി നല്ലൊരു വളമാണെന്ന് കൂടി ഓര്‍ക്കുക. ഏത്തപ്പഴത്തിന്റെ തൊലി റോസാ ചെടിയുടെ ചുവട്ടില്‍ ഇടാവുന്നതാണ്. 23 ഏത്തപ്പഴത്തിന്റെ തൊലി ചെടിയുടെ ചുവട്ടില്‍ ഇടൂ. കുറച്ച് ആഴ്ചകള്‍ക്കുള്ളില്‍ ചെടി പൂവിടും. അതുപോലെ തന്നെ പഴത്തൊലി കൊണ്ട് പല്ലുതേയ്കികുന്നത് പല്ലിന്റെ മഞ്ഞക്കറ കളയാന്‍ സഹായിക്കും. ദിവസവും മൂന്നു നേരം ഏത്തപ്പഴത്തിന്റെ തൊലി കൊണ്ട് പല്ലുതേയ്ക്കുന്നത് നല്ലതാണെന്ന് ആയുര്‍വേദത്തില്‍ പറയുന്നു.
ശരീരത്തിനാവശ്യമായ വിറ്റാമിനുകളും ധാതുക്കളും ഏത്തപ്പഴത്തില്‍ ധാരാളം അടങ്ങിയിട്ടുണ്ടെന്നതു സത്യം തന്നെ എന്നാല്‍ ഏത്തപ്പഴം ധാരാളം കഴിക്കുന്നതും ചില പ്രത്യേക സാഹചര്യങ്ങളില്‍ ഒരു ഏത്തപ്പഴം കഴിക്കുന്നതും ശരീരത്തെ പ്രതികൂലമായി ബാധിക്കും എന്ന് ഓര്‍ക്കുക. ഏത്തപ്പഴത്തിന്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നത് കൃത്യമായി ഏത്തപ്പഴം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിനു നിങ്ങളെ സഹായിക്കു.
ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍
ഏത്തപ്പഴത്തില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ടെന്ന് ഓര്‍ക്കുക. ധാരാളം ഏത്തപ്പഴം കഴിക്കുന്നതിലൂടെ ആവശ്യമായതില്‍ കൂടുതല്‍ പൊട്ടാസ്യം ശരീരത്തിലേക്ക് എത്തുന്നു. ഇത് ഹൈപ്പര്‍കലേമിയ എന്ന അവസ്ഥയിലേക്കെത്തിക്കുന്നു. ശരീരത്തിന് ആവശ്യമായ പൊട്ടാസ്യത്തെ വേര്തിരിച്ചെടുക്കാനായില്ലെങ്കില് ഹൃദയ സ്തംഭനത്തിലേക്ക് നയിക്കും
മലബന്ധം
മലബന്ധത്തെ തടയാന്‍ ഏത്തപ്പഴത്തിനാകുമെങ്കിലും ഏത്തപ്പഴത്തില്‍ എന്‍സൈമുകളുടെ പ്രവര്‍ത്തനത്തെ തടയുന്ന ധാരാളം വസ്തുക്കള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഏത്തപ്പഴം ദഹിക്കുന്നതിനു ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. ഇത് മലബന്ധത്തിലേക്ക് നയിക്കുമെന്ന് ഓര്‍ക്കുക.
ഉറക്കം തൂങ്ങുക
ഏത്തപ്പഴം എപ്പോള്‍ കഴിക്കണം എന്നതിലുമുണ്ട് കാര്യം. കാരണം ഏത്തപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന ട്രിഫ്ടോഫാന് എന്ന അമിനോ ആസിഡ് ന്യൂറോ ട്രാന്‍സ്മിറ്ററുകളെ ഉല്പാദിപ്പിക്കുന്നതിനാല് ഉറക്കം വരാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാല്‍ ഒന്നോ രണ്ടോ ഏത്തപ്പഴം കഴിച്ചാല്‍ ഉറക്കം വരില്ലെന്ന് ഓര്‍ക്കുക.
മൈഗ്രേന്
ഓര്‍ക്കാനം, ഛര്‍ദ്ദി എന്നിവയോടൊപ്പം അനുഭവപ്പെടുന്ന ശക്തിയായ തലവേദയാണ് മൈഗ്രേന് . പരിസ്ഥിതി പ്രശ്നങ്ങള്‍ , മദ്യപാനം, പിരിമുറുക്കം, ഉറക്കമില്ലായ്മ എന്നിവയാണ് മൈഗ്രേന് ഉണ്ടാകാന്‍ കാരണം. എന്നാല്‍ ഏത്തപ്പഴം ഉപയോഗിക്കുന്നത് മൈഗ്രേന് കൂടുന്നതിന് കാരണമാകുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഒരു കൂട്ടം ഗവേഷകരാണ് പഠനത്തിനു പിന്നില്‍ .
Discussion about this post