കോട്ടയം:കോപ്പിയടിച്ചുവെന്ന് കോളേജ് അധികൃതർ ആരോപിച്ചതിനെ തുടർന്ന് ആത്മഹത്യചെയ്ത അഞ്ജുവിനെ മൃതദേഹവുമായി പ്രതിഷേധിച്ച് ബന്ധുക്കൾ. പോസ്റ്റ്മോർട്ടത്തിനുശേഷം അഞ്ജുവിന്റെ മൃതദേഹം കയറ്റിയ ആംബുലൻസിൽ അഞ്ജുവിനെ പിതാവിനെ അടക്കം കയറ്റാൻ അധികൃതർ സമ്മതിച്ചില്ലെന്ന് ബന്ധുക്കൾ പറയുന്നു. ഇതാണ് പ്രതിഷേധത്തിനിടയാക്കിയത്. തുടർന്ന് എംഎൽഎ പി.സി ജോർജ് സ്ഥലത്തെത്തിയതിന് ശേഷമാണ് സംഘർഷത്തിൽ അയവു വന്നത്.
കോളേജ് അധികൃതർക്ക് അനുകൂലമായാണ് പോലീസ് നിലകൊള്ളുന്നതെന്ന് അഞ്ജുവിന്റെ ബന്ധുക്കൾ ആരോപിച്ചിരുന്നു.വിശദമായ അന്വേഷണം ഉണ്ടാവുമെന്ന് പിസി ജോർജ് എംഎൽഎ വാക്ക് കൊടുത്തതിനെ തുടർന്ന് അഞ്ജുവിനെ മൃതദേഹം വീട്ടിലെത്തിച്ചു. കാഞ്ഞിരപ്പള്ളിയിൽ മൃതദേഹം ഇന്ന് സംസ്കരിക്കും.
Discussion about this post