ഡൽഹി : ഗാൽവൻ താഴ്‌വരയിലെ ആക്രമണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിക്കുന്ന രാഹുൽ ഗാന്ധിക്ക് മറുപടിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.അതിർത്തി തർക്കങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ കേന്ദ്രം തയ്യാറാണെന്നാണ് രാഹുൽ ഗാന്ധിയോട് അമിത്ഷാ പറഞ്ഞത്.എന്നാൽ, ജൂൺ 15 ന് ചൈന ഇന്ത്യക്കെതിരെ നടത്തിയ ആക്രമണം മാത്രമല്ല, 1962 ലെ കോൺഗ്രസിന്റെ ഭരണകാലത്ത് ചൈന കയ്യേറിയ അക്‌സായി ചിന്നിനെ കുറിച്ചുള്ള കാര്യങ്ങളും ചർച്ചയ്ക്ക് വെക്കേണ്ടി വരുമെന്ന് അമിത് ഷാ വ്യക്തമാക്കി.
രാഹുൽ ഗാന്ധിയുടെ ‘സറണ്ടർ മോദി ‘ പരാമർശത്തോടാണ് അമിത് ഷാ പ്രതികരിച്ചത്.ഒരു വാർത്താ ഏജൻസിയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.ഗാന്ധി കുടുംബത്തിനു പുറത്ത് നിന്നും ഒരു അധ്യക്ഷൻ പോലും വരാത്ത കോൺഗ്രസ് എന്ത് ജനാധിപത്യത്തെ കുറിച്ചാണ് സംസാരിക്കുന്നതെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.കോവിഡ് പശ്ചാത്തലത്തിലും അതിർത്തി തർക്കത്തിലും രാഹുൽ ഗാന്ധി രാഷ്‌ടീയം കളിക്കുന്നതെന്ന് ഖേദകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post