മലപ്പുറം: മലപ്പുറത്ത് ക്വാറന്റീൻ ലംഘിച്ച് കറങ്ങി നടന്ന രണ്ട് യുവാക്കൾക്ക് കൊറോണ സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിലെ ചീക്കോട്, ഊർങ്ങാട്ടിരി സ്വദേശികളായ രണ്ട് യുവാക്കൾക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇവർ ക്വാറന്‍റീനില്‍ കഴിയവേ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് പൊതു ഇടങ്ങളില്‍ ഇറങ്ങി ജനങ്ങളുമായി സമ്പര്‍ക്കം പുലർത്തിയതായി കണ്ടെത്തി.
ജൂൺ പതിനെട്ടാം തീയതി ജമ്മുവിൽ നിന്നെത്തിയ യുവാവ് നിരീക്ഷണത്തിൽ കഴിയവേ നിരവധി കടകളിലടക്കം പോയതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു. കഴിഞ്ഞ മാസം 23 ന് ഇയാള്‍ മൊബൈൽ കടയിൽ പോയിരുന്നു. ഈ കട അടയ്ക്കാൻ ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. ഊർങ്ങാട്ടിരിയിൽ കൊവിഡ് സ്ഥിരീകരിച്ച യുവാവ് ക്വാറന്‍റീൻ ലംഘിച്ച സംഭവത്തിൽ അരീക്കോട് പൊലീസ് കേസെടുത്തു. ഇയാൾക്ക് ജൂലൈ ഒന്നിന് രോഗം സ്ഥിരീകരിച്ചിരുന്നു.
കഴിഞ്ഞ ദിവസം ഏറ്റവും കൂടുതൽ പേർക്ക് രോഗബാധ സ്ഥിരീകരിച്ചത് മലപ്പുറത്തായിരുന്നു. 35 പേർക്ക് ഇവിടെ കൊവിഡ് പോസ്റ്റിവ് സ്ഥിരീകരിച്ചിരുന്നു.
Discussion about this post