കൊച്ചി : സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ് നേതാവ് ജോസ് കെ മാണി.ഏത് അന്വേഷണത്തിനും തയ്യാറാണെന്ന കാര്യം മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും സോളാർ കേസും സ്വർണക്കടത്ത് കേസും ഒരുപോലെയല്ലെന്നും ജോസ് കെ മാണി പറഞ്ഞു.ഏത് അന്വേഷണ ഏജൻസിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന കാര്യം കേന്ദ്രമാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, സ്വർണക്കടത്തു കേസ് സിബിഐയെകൊണ്ട് അന്വേഷിപ്പിക്കണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി.ഈ കേസ് രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ഗൗരമായ വിഷയം കൂടിയാണ്.അതുകൊണ്ട് തന്നെ സ്വർണകടത്തുമായി ബന്ധപ്പെട്ടുള്ള എല്ലാ വിവരങ്ങളും വെളിച്ചത്തു കൊണ്ടു വരേണ്ടത് അനിവാര്യമാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
Discussion about this post