ഡൽഹി: കൊവിഡ് 19 രോഗബാധ വ്യാപകമായി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ഉപേക്ഷിച്ചതായി ബിസിസിഐ അദ്ധ്യക്ഷൻ സൗരവ് ഗാംഗുലി. സ്ഥിതി സമാനമായി തുടരുകയാണെങ്കിൽ ഒക്ടോബർ- നവംബർ മാസങ്ങളിലായി നടത്താൻ നിശ്ചയിച്ചിരിക്കുന്ന ട്വെന്റി 20 ലോകകപ്പും ഉപേക്ഷിക്കാനോ മാറ്റിവെക്കാനോ ആണ് സാദ്ധ്യത. അങ്ങനെ വന്നാൽ ഇന്ത്യൻ പ്രീമിയർ ലീഗ് വിദേശ വേദികളിലൊന്നിൽ നടക്കാനുള്ള സാദ്ധ്യത തെളിയും.
അതേസമയം ഈ വർഷത്തെ ഏഷ്യാ കപ്പ് വേദിയായി പാകിസ്ഥാനെ തീരുമാനിക്കാൻ സാദ്ധ്യതയുണ്ടെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ വിഷയത്തിൽ ഇതു വരെ ഔദ്യോഗിക തീരുമാനം വന്നിട്ടുണ്ടായിരുന്നില്ല. ടൂർണമെന്റ് ഉപേക്ഷിച്ചതിൽ പാകിസ്ഥാൻ പ്രതിഷേധം ഉയർത്താൻ സാദ്ധ്യതയുണ്ട്. എന്നാൽ രോഗബാധയുടെ പശ്ചാത്തലത്തിൽ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ പ്രതിഷേധം അവഗണിക്കപ്പെടാനാണ് സാദ്ധ്യത.
Discussion about this post