പെരുമ്പാവൂർ: കാലിലൂടെ സ്കൂട്ടർ കയറ്റിയത് ചോദ്യം ചെയ്തയാൾക്ക് നേരെ കത്തി വീശി പരാക്രമം കാട്ടിയ യുവാവിനെ നാട്ടുകാർ കൈകാര്യം ചെയ്തു. കത്തിയെടുത്തു വീശിയ പാറപ്പുറം ചെറുവള്ളിക്കുടി സഞ്ജു(20)വിനെ ഒടുവിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമാസക്തനായി കത്തിയൂരി ഭീകരാന്തരീക്ഷം സൃഷ്ടിച്ച സഞ്ജുവിനെ നാട്ടുകാർ പിടികൂടിയാണ് പൊലീസിൽ ഏൽപ്പിച്ചത്.
ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. കത്തി വീശിയ ശേഷം സ്കൂട്ടറിൽ രക്ഷപ്പെടാൻ ശ്രമിച്ച സഞ്ജുവിനെ നാട്ടുകാർ പിടികൂടി കൈകൾ കെട്ടിയിട്ട് പൊലീസിനു കൈമാറുകയായിരുന്നു. പരിക്കേറ്റ ഇയാളെ പിന്നീട് പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
അതേസമയം സഞ്ജുവിന്റെ രാഷ്ട്രീയ ബന്ധത്തെ ചൊല്ലി സാമൂഹിക മാദ്ധ്യമങ്ങളിൽ വിവാദം കൊഴുക്കുകയാണ്. താൻ എസ് എഫ് ഐ പ്രവർത്തകനാണ് എന്ന് ഇയാൾ ഫേസ്ബുക്ക് പ്രൊഫൈലിൽ വ്യക്തമാക്കിയിട്ടുണ്ട്. എസ് എഫ് ഐ പ്രസിഡന്റ് എന്നാണ് ഇയാൾ ഫേസ്ബുക്കിൽ സ്വയം പരിചയപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇയാൾക്ക് സംഘടനയുമായി യാതൊരു ബന്ധവുമില്ലെന്നാണ് എസ് എഫ് ഐ എറണാകുളം ജില്ലാ കമ്മിറ്റിയുടെ വിശദീകരണം.
Discussion about this post