കണ്ണൂർ: പാലത്തായി കേസിൽ പ്രതി ചേർക്കപ്പെട്ട അദ്ധ്യാപകൻ പത്മരാജന് ജാമ്യം. ഒരു ലക്ഷം രൂപയുടെ ബോണ്ടിലും തുല്യമായ തുകയുടെ രണ്ട് ആൾജാമ്യത്തിലുമാണ് കോടതി ജാമ്യം അനുവദിച്ചത്. തലശ്ശേരി പോക്സോ കോടതിയുടേതാണ് തീരുമാനം.
ജാമ്യം കിട്ടേണ്ട വകുപ്പുകളാണ് ചുമത്തിയിരുന്നതെന്നും അന്വേഷണം തുടരുന്നു എന്നുള്ളതു കൊണ്ടും ഭാഗിക കുറ്റപത്രം സമര്‍പ്പിച്ചു എന്നുള്ളതുകൊണ്ടും പ്രതിക്ക് സ്വാഭാവികമായി ജാമ്യം കിട്ടാനുള്ള അവകാശം നിഷേധിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതിന് തെളിവില്ലെന്ന് ക്രൈബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെയാണ് പത്മരാജന്‍ ജാമ്യാപേക്ഷ നല്‍കിയത്. പെണ്‍കുട്ടിയുടെ മൊഴിയില്‍ വൈരുദ്ധ്യമുള്ളതിനാലും മെഡിക്കൽ തെളിവുകളുടെ അഭാവവും ജാമ്യം നൽകുന്നതിനെതിരായ വാദങ്ങളെ ദുർബലപ്പെട്ടുത്തി.
എന്നാൽ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചതിന്റെ പേരില്‍ പത്മരാജനെ കുടുക്കുകയായിരുന്നുവെന്ന് ആരോപണം നിലനിൽക്കുന്നുണ്ട്. മതതീവ്രവാദ ശക്തികളും ചില മാദ്ധ്യമ സ്ഥാപനങ്ങളും കേസിൽ അനാവശ്യ മുതലെടുപ്പിന് ശ്രമിച്ചിരുന്നതായും ആരോപണങ്ങൾ ഉയർന്നിരുന്നു.













Discussion about this post