സിപിഎം നേതാവും എം എൽ എയുമായ എം സ്വരാജ് ആർ എസ് എസ് പരിപാടികളിൽ പങ്കെടുത്തിരുന്നതായി ആർ എസ് എസ് പ്രവർത്തകന്റെ വെളിപ്പെടുത്തൽ. നിലമ്പൂര്‍ സ്വദേശിയും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ സുധി ഉപ്പടയാണ് സ്വരാജിന്റെ ആർ എസ് എസ് ബന്ധം വ്യക്തമാക്കുന്ന ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്ത് വന്നിരിക്കുന്നത്.
സ്വരാജ് മാര്‍ത്തോമാ കോളേജില്‍ ഇടതുപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയ സമയം ഉതിരകുളത്ത് ആര്‍എസ്എസ്സിന്റെ പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. സ്വരാജിന്റെ പെങ്ങള്‍ ബാലഗോകുലത്തില്‍ വരാറുണ്ടായിരുന്നുവെന്നും സുധി വ്യക്തമാക്കുന്നു.
കോൺഗ്രസ്സ് സിപിഎം നേതാക്കളുടെ ആർ എസ് എസ് ബന്ധത്തെക്കുറിച്ച് സ്വകാര്യ ചാനലിൽ കഴിഞ്ഞ ദിവസം നടന്ന ചർച്ചയാണ് വെളിപ്പെടുത്തലിന് ആധാരം. സ്വരാജിന്റെ അച്ഛന്‍ മുരളീധരന്‍ നായര്‍ മൃഗാശുപത്രിയില്‍ ജോലിയുണ്ടായിരുന്ന കാലയളവിലാണ് ഇടത് പക്ഷ വിദ്യാർത്ഥി പ്രസ്ഥാനത്തിലെ പ്രവർത്തകനായിരുന്ന സ്വരാജ് ആർ എസ് എസ് പരിപാടിയിൽ പങ്കെടുത്തിരുന്നത്. അന്ന് സ്വരാജിന്റെ സഹോദരി ബാലഗോകുലത്തിൽ വരാറുണ്ടായിരുന്നുവെന്നും ഫേസ്ബുക്ക് പോസ്റ്റി വ്യക്തമാക്കുന്നു.
‘സ്വരാജ് ഇക്കാര്യങ്ങള്‍ സമ്മതിക്കുമെന്നുകരുതുന്നില്ല.
അതിനാല്‍ ഇതിനുവേണ്ടി അധിക സമയം കളയുന്നില്ല… ഇതൊന്നുമറിയാതെ എന്തിനോവേണ്ടി തിളയ്ക്കുന്ന അന്തം കമ്മികളോട്…. ന്യായീകരിച്ചു തളരേണ്ട…. പോയാട്ടെ…. പോയാട്ടെ…‘എന്ന് പറഞ്ഞു കൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:
https://www.facebook.com/sudhi.uppada/posts/2626993150874491
Discussion about this post