മൂന്നാർ : ഇടുക്കി മൂന്നാർ രാജമലയിലെ മണ്ണിടിച്ചിലിൽ പെട്ട അഞ്ച് മൃതദേഹങ്ങൾ കണ്ടെടുത്തു. പരിക്കേറ്റ നാലുപേരെ മൂന്നാർ ടാറ്റ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കണ്ണൻ ദേവന്റെ പെട്ടിമുടിയിലെ ലായങ്ങൾക്ക് മുകളിലേക്കാണ് പുലർച്ചെ മണ്ണിടിഞ്ഞു വീണത്. മൂന്നു വിഭാഗങ്ങളിലായി 84 പേരാണ് ഈ ലായങ്ങളിൽ താമസിച്ചിരുന്നത്. ഇവരിൽ 67 പേർ ഇപ്പോഴും മണ്ണിനടിയിൽ കുടുങ്ങി കിടക്കുകയാണ്.
കഴിഞ്ഞ പ്രളയത്തിൽ പാലം തകർന്നതിനാൽ, താൽക്കാലികമായി നിർമ്മിച്ച പാലത്തിലൂടെയാണ് ആൾക്കാർ കടന്നു പോയിരുന്നത്.ഈ പാലവും കഴിഞ്ഞ ദിവസമുണ്ടായ മഴയിൽ തകർന്നതോടെ വാഹനങ്ങൾക്ക് എത്തിച്ചേരാനാകാത്ത സ്ഥിതിയായി.അപകട പ്രദേശം പൂർണമായും ഒറ്റപ്പെട്ടത് രക്ഷാപ്രവർത്തനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്.
Discussion about this post