‘ആഘോഷങ്ങള്‍ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. സിനിമയുടെ പ്രചോദനം പലപ്പോഴും ആഘോഷങ്ങളില്‍ കടന്നു കൂടിയിട്ടുമുണ്ട്.’ എന്നാല്‍ എല്ലാത്തിനും സിനിമയെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് രഞ്ജിനി ഹരിദാസ് പറയുന്നു.
തെറ്റ് എന്തായാലും അത് മറ്റുള്ളവരുടെ മേല്‍ പഴിചാരുന്നത് നല്ലതല്ല. അതില്‍ ഞാന്‍ വിശ്വസിക്കുന്നുമില്ല. സിനിമ ആയാലും മറ്റെന്തു തന്നെ ആയാലും നല്ലതും ചീത്തയും തിരിച്ചരിയാനുള്ള വിവേകമാണ് വേണ്ടത്. നല്ലതിനെ ഉള്‍ക്കൊള്ളുകയും ചീത്തയെ തള്ളുകയും ചെയ്യുക. കോളജിലെ കുട്ടികള്‍ക്ക് ഉതൊക്കെ ഉള്‍ക്കൊള്ളാനുള്ള പ്രായം ആയിട്ടുണ്ടെന്നു തന്നെയാണ് കരുതുന്നത് എന്നും രഞ്ജിനി അഭിപ്രായപ്പെട്ടു.
‘ആഘോഷത്തിന്റെ ഭാഗമായി അവര്‍ എന്തെങ്കിലും ചെയ്തോട്ടെ. ഇതിനു മുന്‍പും ഇത്തരം ആഘോഷങ്ങളൊക്കെ നടക്കുന്നുണ്ടായിരുന്നു. ആ കാലത്തെ സിനിമകളുടെ പ്രതിഫലനങ്ങള്‍ അന്നത്തെ ആഘോഷങ്ങളിലും ഉണ്ടായിരുന്നു. അന്നൊന്നും സോഷ്യല്‍മീഡിയയും വാര്‍ത്താമാധ്യമങ്ങളും ഇത്രത്തോളം വലുതായിട്ടില്ല. അതുകൊണ്ടാകാം അതൊക്കെ വലിയ സംഭവമായി കൊട്ടിഘോഷിക്കപ്പെടാതെ പോയത്.
സിനമാസ്റ്റൈലില് ആഘോഷങ്ങള്‍ നടത്തുന്നതിലും അതുപോലെ വസ്ത്രം ധരിക്കുന്നതിലുമൊക്കെ തെറ്റ് ഉണ്ടെന്ന് എനിക്കു തോന്നുന്നില്ല. സിനിമയ്ക്ക് അതിന്റേതായ സ്വാതന്ത്ര്യം ഉണ്ട്. സിനിമ സിനിമയാണെന്നും ജീവിതം ജിവിതമാണെന്നും തിരിച്ചറിയാനുള്ള ബോധമാണ് എല്ലാവര്ക്കും വേണ്ടത്. ആ ബുദ്ധി ഇല്ലാത്തത് ആരുടെ പ്രശ്നമാണ്. അതാണ് ഇവിടെ ചിന്തിക്കേണ്ടത്.
ഓണാഘോഷത്തിന്റെ ആ ഒരു എക്സൈറ്റ്മെന്റില് ചെയ്യുന്ന കാര്യങ്ങളാണ് ഇപ്പോള്‍ നടന്നതെല്ലാം. അപകടം ഒരിക്കലും മനഃപൂര്‍വം ഉണ്ടാക്കിയതായിരിക്കില്ല. പക്ഷേ അതൊരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതുമാണ്. അപകടം നടന്ന സമയം വിദ്യാര്‍ഥികള്‍ കള്ള് കുടിച്ചിട്ടാണോ വണ്ടി ഓടിച്ചത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചൊന്നും എനിക്ക് അറിയില്ല. അങ്ങനെ ആണെങ്കില്‍ അത് തെറ്റാണ്. അത്തരം കാര്യങ്ങള്‍ നിയന്ത്രിക്കപ്പെടേണ്ടതാണ്.
സിനിമയില്‍ മാത്രമല്ല പുതിയ ഫാഷന്‍ കണ്ടാല്‍ അതുപോലെ വസ്ത്രം വാങ്ങാനും ധരിക്കാനും മിക്കവരും ഇഷ്ടപ്പെടുന്നുണ്ട്. ഒരു സിനിമ കാരണമാണ് ഇത്തരം സംഭവങ്ങള്‍ അരങ്ങേറിയതെന്ന് പറയുന്നതിനോട് എനിക്കു യോജിക്കാന്‍ സാധിക്കില്ല’ എന്നും രഞ്ജിനി പറഞ്ഞു.
Discussion about this post