ഡൽഹി: നേതൃത്വ പ്രതിസന്ധിയിൽ പെട്ട് ആടിയുലഞ്ഞ് കോൺഗ്രസ്സ്. പാർട്ടിയിൽ മാറ്റം ആവശ്യപ്പെട്ട് 23 നേതാക്കള്‍ ഒപ്പിട്ട് നേതൃത്വത്തിനെഴുതിയ കത്തിന്‍റെ പൂർണ്ണ രൂപം മുതിർന്ന നേതാവ് കപിൽ സിബൽ പുറത്ത് വിട്ടു.
കോൺഗ്രസിൽ ഉന്നയിച്ച ഒരാവശ്യം പോലും അംഗീകരിച്ചില്ലെന്ന് കപില്‍ സിബല്‍ തുറന്ന് പറഞ്ഞു. കത്തില്‍ ഉന്നയിച്ച ആശങ്കകള്‍ ഒന്നും പ്രവര്‍ത്തക സമിതിയില്‍ ചര്‍ച്ച ചെയ്തില്ല. ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് കോണ്‍ഗ്രസ് നേരിടുന്നത്. ഇക്കാര്യം അംഗീകരിക്കാന്‍ നേതൃത്വം തയാറാണോ എന്ന് കപില്‍ സിബല്‍ ചോദിച്ചു. കത്തെഴുതിയവരെ വിമതര്‍ എന്ന വിശേഷിക്കുമ്പോള്‍ എന്തുകൊണ്ട് പാര്‍ട്ടിക്ക് തിരിച്ചടികള്‍ ഉണ്ടായി എന്ന കാര്യം നേതൃത്വം പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രവര്‍ത്തക സമിതി യോഗത്തില്‍ ചിലര്‍ ഒന്നിച്ച് നിന്ന് കത്തെഴുതിയവരെ ആക്രമിക്കുകയായിരുന്നു. ആ സാഹചര്യത്തില്‍ അത് തടയാന്‍ നേതൃത്വത്തില്‍ ഉള്ള ഒരാള്‍ പോലും ഇടപെട്ടില്ല. കപിൽ സിബൽ കുറ്റപ്പെടുത്തുന്നു.
സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും പേരെടുത്ത് പറയാതെ വിമർശിക്കുന്ന കപിൽ സിബലിന്റെ നിലവിലെ രീതിയാണ് കത്തെഴുതിയ 23 പേരും മാദ്ധ്യമങ്ങളോട് പിന്തുടരുന്നത്. ഇത് നേതൃത്വത്തിനെ സമീപ കാലത്തെ ഏറ്റവും വലിയ പ്രതിസന്ധിയിലാണ് എത്തിച്ചിരിക്കുന്നത്.
Discussion about this post