കൊച്ചി : സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ മൊഴി ചോർന്നത് കസ്റ്റംസിൽ നിന്നെന്ന് ഇന്റലിജൻസ് ബ്യൂറോ.കസ്റ്റംസിലെ ഉന്നത ഉദ്യോഗസ്ഥൻ മൊബൈലിലെടുത്ത ചിത്രങ്ങളാണ് പുറത്തായതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
ഇതു സംബന്ധിച്ച അന്വേഷണ റിപ്പോർട്ട്, ഐ.ബി കസ്റ്റംസ് കമ്മീഷണർക്ക് കൈമാറി. പ്രസ്തുത ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടായേക്കുമെന്നാണ് സൂചനകൾ.സ്വപ്ന സുരേഷ് മാധ്യമപ്രവർത്തകനായ അനിൽ നമ്പ്യാർക്കെതിരെ നൽകിയ മൂന്ന് പേജുള്ള മൊഴിയാണ് ചോർന്നത്.ഇത് വൻ വിവാദമായതിനെത്തുടർന്ന് കസ്റ്റംസ് കമ്മീഷണർ ഇന്റലിജൻസ് ബ്യൂറോയോട് അന്വേഷണം ആവശ്യപ്പെടുകയായിരുന്നു.ഉദ്യോഗസ്ഥൻ റെ ഭാര്യയുടെ പേരിലുള്ള മൊബൈലിൽ നിന്നാണ് മൊഴിയുടെ ചിത്രങ്ങൾ പുറത്തായത്. ദിവസങ്ങൾ ക്രോപ്പ് ചെയ്ത് വൃത്തിയാക്കിയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരിക്കുന്നത്. ഇതിനു പിന്നിൽ ആസൂത്രണം ഉണ്ടായിട്ടുണ്ടോ എന്നും കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്.
Discussion about this post