മനാമ : യുഎഇയ്ക്ക് പുറകെ ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാൻ ബഹറൈൻ തീരുമാനിച്ച് ബഹ്‌റൈൻ ഭരണകൂടം.ദശാബ്ദങ്ങൾ പഴക്കമുള്ള ശത്രുത അവസാനിപ്പിക്കാൻ മുൻകൈയെടുക്കുന്നത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആണ്. ട്രംപ് തന്നെയാണ് നയതന്ത്ര ബന്ധം സ്ഥാപിക്കാനുള്ള ബഹ്റൈൻ സർക്കാരിന്റെ തീരുമാനം പുറംലോകത്തെ അറിയിച്ചത്.
ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ, ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എന്നിവർ ചേർന്ന് നടത്തിയ സംയുക്ത ഫോൺ സംഭാഷണത്തെ തുടർന്നാണ് ഈ തീരുമാനം. ചരിത്രപരമായ നീക്കമാണിത് എന്ന് ഉദ്ഘോഷിച്ച ഡൊണാൾഡ് ട്രംപ് 30 ദിവസത്തിന് ഇസ്രയേലുമായി സമാധാനം സ്ഥാപിക്കുന്ന രണ്ടാമത്തെ അറബ് രാജ്യമാണ് ബഹ്റൈനെന്നും ട്വിറ്ററിൽ രേഖപ്പെടുത്തി. മധ്യപൂർവേഷ്യയിൽ സമാധാനം ഉറപ്പാക്കുന്നതിന് ആയുള്ള ചരിത്രപരമായ ചുവടുവയ്പ്പാണ് 3 രാജ്യങ്ങളും ഈ നീക്കത്തെ കാണുന്നത്.
അതേസമയം, ഇസ്രയേലുമായുള്ള സമാധാനക്കരാർ യുഎഇ ഈ മാസം 15ന് വൈറ്റ് ഹൗസിൽ നടക്കുന്ന ചടങ്ങിൽ വെച്ച് ഒപ്പുവയ്ക്കും. ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുന്ന നാലാമത്തെ അറബ് രാജ്യമാണ് ബഹ്റൈൻ.
Discussion about this post