ന്യൂഡൽഹി : രാജ്യസഭയ്ക്ക് ഇന്ന് ചരിത്ര ദിവസമെന്ന് ദേശീയ മാധ്യമങ്ങൾ. ചൊവ്വാഴ്ചത്തെ രാജ്യസഭാ സമ്മേളനത്തിൽ, മൂന്നര മണിക്കൂർ സമയം കൊണ്ട് അവതരിപ്പിച്ചു പാസാക്കിയത് 7 ബില്ലുകളാണ്.
അവശ്യവസ്തുക്കളുടെ പട്ടികയിൽ നിന്നും ധാന്യങ്ങൾ, പയർ വർഗ്ഗങ്ങൾ, ഉള്ളി എന്നിവ നീക്കം ചെയ്യുന്ന ബില്ലടക്കമാണ് ഏഴു ബില്ലുകൾ കേന്ദ്രം പാസാക്കിയത്. തൃണമൂൽ കോൺഗ്രസ്, കോൺഗ്രസ്, സമാജ്‌വാദി പാർട്ടി, എൻസിപി എന്നിവർ രാജ്യസഭാ സമ്മേളനം ബഹിഷ്കരിച്ചതോടെ, ഭാരതീയ ജനതാ പാർട്ടിയും, മറ്റു ഭരണകക്ഷികളും ചേർന്നാണ് ബില്ലുകൾ പാസാക്കിയത്. തെലുങ്ക് ദേശം പാർട്ടി ജെഡിയു എഐഎഡിഎംകെ, ബിജെഡി, വൈ എസ് ആർ കോൺഗ്രസ് എന്നീ സഖ്യകക്ഷികളുടെ പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുത്തു.
കോൺഗ്രസും ഇടതു കക്ഷികളും അടങ്ങുന്ന പ്രതിപക്ഷത്തിന്റെ അപമര്യാദ നിറഞ്ഞ പെരുമാറ്റത്തെ തുടർന്ന് എട്ട് പാർലമെന്റ് അംഗങ്ങളെ ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു. ഇത് തിരിച്ച് എടുക്കാത്തതിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷ പാർട്ടികൾ ഇറങ്ങിപ്പോയത്.
Discussion about this post