വാഷിംഗ്ടൺ : രാഷ്ട്ര രഹസ്യങ്ങൾ ചോർത്തിയെടുക്കാൻ ചൈനീസ് പ്രലോഭനവും ചാരവൃത്തിയുമുണ്ടാവാൻ ഇടയുള്ളതിനാൽ യു.എസ് രാഷ്ട്രീയനേതാക്കൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പു നൽകി അമേരിക്കൻ സെക്രട്ടറി മൈക്ക് പോംപിയോ. ചൈനീസ് നയതന്ത്രജ്ഞർ തങ്ങളെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നത് ചൈനയുടെ ചാരവൃത്തി ക്യാമ്പയിനിന്റെ ഭാഗമായാണെന്നും, അല്ലാതെ നയതന്ത്ര പ്രതിബന്ധത എന്നർത്ഥം അതിനില്ലെന്നും ബുധനാഴ്ച വിൻകൊൺസിനൻ സ്റ്റേറ്റ് ക്യാപിറ്റലിൽ സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.ചൈന നടത്തുന്ന ചതിയുടെയും ചാരപ്പണിയുടെയും മുക്കിലും മൂലയിലും ശ്രദ്ധചെലുത്താൻ ഫെഡറൽ ഗവൺമെന്റിന് സാധിക്കില്ല. ഓരോ രാഷ്ട്രീയ പ്രവർത്തകരും ജാഗ്രതയോടെയിരുന്നാലേ ചൈനയുടെ അട്ടിമറി പ്രവർത്തനങ്ങളെ അതിജീവിക്കാൻ സാധിക്കുകയുള്ളൂ എന്നും പോംപിയോ ഓർമിപ്പിച്ചു.
അമേരിക്കയും ചൈനയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ പ്രവർത്തിക്കുന്ന യുഎസ്-ചൈന ഫ്രണ്ട്ഷിപ് അസോസിയേഷന്റെയും ചൈന കൗൺസിൽ ഫോർ ദി പ്രമോഷൻ ഓഫ് പീസ്ഫുൾ റീയൂണിഫിക്കേഷന്റെയും പ്രവർത്തനങ്ങൾ അമേരിക്ക നിരീക്ഷിച്ചു വരികയാണെന്ന് മൈക്ക് പോംപിയോ പറഞ്ഞു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രധാന കണ്ണിയായ യുണൈറ്റഡ് ഫ്രണ്ട് വർക്ക് ഡിപ്പാർട്ട്മെന്റുമായി ഈ രണ്ടു സംഘടകൾക്കും അടുത്ത ബന്ധമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post