ചെന്നൈ : ദുബായിൽ നിന്നും കടത്തിയ 83.7 ലക്ഷം വിലവരുന്ന 1.62 കിലോ സ്വർണം ചെന്നൈ വിമാനത്താവളത്തിൽ വെച്ച് പിടികൂടി. ചെന്നൈ എയർ ഇന്റലിജന്റ്‌സ് ഉദ്യോഗസ്ഥരാണ് പേസ്റ്റ് രൂപത്തിലാക്കി മലാശയത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മൊഹദ് മുസ്തഫ മീരസ, സാഹുബർ അലി, ഷെയ്ഖ് അബ്ദുള്ള ഹബീബ് അബ്ദുള്ള എന്നിവരെയാണ് പിടികൂടിയത്.
ചോദ്യം ചെയ്യലിൽ, മലാശയത്തിലൊളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ചതാണെന്ന കാര്യം പ്രതികൾ സമ്മതിച്ചു. മൊഹദ് മുസ്തഫ,സാഹുബർ അലി എന്നിവരിൽ നിന്നും രണ്ട് ബണ്ടിലുകൾ വീതവും ഷെയ്ഖ് അബ്ദുള്ളയിൽ നിന്നും 3 ബണ്ടിൽ സ്വർണവുമാണ് കണ്ടെടുത്തത്. ഇവരുടെ പാന്റിന്റെ പോക്കറ്റിൽ നിന്നും 100 ഗ്രാം വരുന്ന സ്വർണകട്ടികളും കണ്ടെടുത്തിട്ടുണ്ട്. കസ്റ്റംസ് ആക്ട് പ്രകാരമാണ് ഇവർക്കെതിരെ കേസ് ഫയൽ ചെയ്തിട്ടുള്ളത്.
Discussion about this post