കാനഡ : വാൻകൂവറിലെ ചൈനീസ് എംബസിക്ക് മുന്നിൽ ജനക്കൂട്ടത്തിന്റെ വൻ പ്രതിഷേധം. ചൈനീസ് വിരുദ്ധ പ്രതിഷേധത്തിൽ അഞ്ഞൂറിലധികം പേർ അണിനിരന്നു. ഇന്ത്യ, കാനഡ ടിബറ്റ്, ജപ്പാൻ, ഹോങ്കോങ് തുടങ്ങിയ നിരവധി രാഷ്ട്രങ്ങളിലെ പൗരന്മാർ തിങ്കളാഴ്ച നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തു. ഒന്നല്ലെങ്കിൽ മറ്റൊരു രീതിയിൽ ചൈനയിൽ ബാധിക്കപ്പെട്ട നിരവധി സംഘടനകളുടെ ആഭിമുഖ്യത്തിലാണ് ഈ പ്രതിഷേധ പ്രകടനം നടന്നത്.
ചൈന കയ്യേറിയ ടിബറ്റിലെ വിപ്ലവകാരികളുടെ യുവ സംഘടന, പുതിയ ദേശീയ സുരക്ഷാ നിയമം നിർബന്ധപൂർവ്വം നടപ്പിലാക്കിയ ഹോങ്കോങ് ജനതയുടെ പ്രതിഷേധത്തിന്റെ മുഖങ്ങളായ് വിവിധ സംഘടനകൾ, ജപ്പാൻ സമുദ്രാതിർത്തി കയ്യേറ്റത്തിനെതിരെ പ്രതികരിക്കുന്ന ടോക്കിയോ ആസ്ഥാനമാക്കിയുള്ള വിവിധ സംഘടനകൾ എന്നിങ്ങനെ പല രാജ്യക്കാരും കോൺസുലേറ്റിനു മുന്നിൽ പ്ലക്കാർഡുകളുമായി ഒത്തുകൂടി. പ്രകടനത്തിൽ ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കുകയെന്നത് പൊതു മുദ്രാവാക്യമായി ഉയർന്നു കേട്ടു.പത്രസ്വാതന്ത്ര്യം നിഷേധിക്കുന്ന ചൈനയുടെ നിയമങ്ങൾക്കെതിരെ പ്രവർത്തിക്കുന്നവരും അടിച്ചമർത്തൽ നയങ്ങൾക്കെതിരെ പ്രവർത്തിക്കുന്നവരും ഉച്ചത്തിൽ മുദ്രാവാക്യങ്ങൾ വിളിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരുന്നു ചൈനീസ് വിരുദ്ധ പ്രതിഷേധം അരങ്ങേറിയത്.
Discussion about this post