മഞ്ജവുമായുള്ള സിനിമ എന്ന പൃഥ്വിരാജിന്റെ ആഗ്രഹം നിറവേറുന്നു. മഞ്ജു വാര്യരുടെ ഒപ്പം അഭിനയിക്കണമെന്ന് ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ പൃഥ്വി പറഞ്ഞിരുന്നു. ഇപ്പോഴിതാ പൃഥ്വിരാജിന്റെ ആ ആഗ്രഹം സഫലമാകുവാന്‍ പോകുന്നു. പൃഥ്വിരാജ് നായകനാകുന്ന പാവാട എന്ന ചിത്രത്തിലാണ് മഞ്ജു വാര്യര്‍ അഭിനയിക്കുന്നത്. ചിത്രത്തില്‍ മഞ്ജു വാര്യര്‍ ആയിട്ടുതന്നെയാണ് അഭിനയിക്കുന്നത്. അതിഥി വേഷമായിരിക്കും മഞ്ജുവിനെന്നാണ് അറിയുന്നത്.
ജി മാര്‍ത്താണ്ഡന്‍ ആണ് പാവാട സംവിധാനം ചെയ്യുന്നത്. ബിപിന്‍ ചന്ദ്രനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ചിത്രത്തില്‍ അനൂപ് മോഹനും ആശാ ശരത്തും അഭിനയിക്കുന്നുണ്ട്. മണിയന്‍പിള്ള രാജുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Discussion about this post