തിരുവനന്തപുരം: ഐ ഫോൺ കോടിയേരിയുടെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗത്തിനും കിട്ടിയെന്ന് രമേശ് ചെന്നിത്തല. ആഭ്യന്തരമന്ത്രിയായിരിക്കെ കോടിയേരി ബാലകൃഷ്ണന്‍റെ പേഴ്‌സണൽ സ്റ്റാഫ് അംഗമായിരുന്ന എ.പി രാജീവൻ അടക്കം മൂന്നു പേർക്ക് യുഎഇ ദിനാഘോഷത്തിന്‍റെ ഭാഗമായി ഐ ഫോൺ കിട്ടിയെന്ന് ചെന്നിത്തല വ്യക്തമാക്കി. ചിത്രങ്ങൾ സഹിതമാണ് രമേശ് ചെന്നിത്തല കാര്യങ്ങൾ വിശദീകരിച്ചത്.
ലക്കി ഡിപ്പ് വഴിയായിരുന്നു സമ്മാനം നൽകിയത്. തന്‍റെ സ്റ്റാഫിൽ പെട്ട ഹബീബിന് ലക്കി ഡിപ്പിൽ വാച്ച് സമ്മാനമായി കിട്ടിയിരുന്നു എന്നും രമേശ് ചെന്നിത്തല വാർത്താ സമ്മേളനത്തിൽ സമ്മതിച്ചു. മുഖ്യമന്ത്രി മുഖ്യാതിഥിയായി പങ്കെടുക്കേണ്ടിയിരുന്ന ചടങ്ങായിരുന്നു അതെന്നും ചെന്നിത്തല പറഞ്ഞു. പ്രോട്ടോകോൾ ലംഘനം ഉറപ്പാക്കേണ്ട പ്രോട്ടോകോൾ ഉദ്യോഗസ്ഥന് തന്നെ ഫോൺ സമ്മാനമായി കിട്ടിയതിനെ കുറിച്ച് എന്താണ് പറയാനുള്ളതെന്നും രമേശ് ചെന്നിത്തല ആരാഞ്ഞു.
അതേസമയം താൻ സ്വപ്ന സുരേഷിൽ നിന്നും ഐ ഫോൺ വാങ്ങിയെന്ന ആരോപണം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നും നിരസിച്ചു.
Discussion about this post