കൊച്ചി : നയതന്ത്ര പാഴ്സലിലൂടെ സ്വർണ്ണം കടത്തിയ കേസ് ഇന്ന് കോടതി വീണ്ടും പരിഗണിക്കും. ദേശവിരുദ്ധ സ്വഭാവം കേസിനുണ്ടെന്ന എൻ.ഐ.എയുടെ തെളിവുകളുടെ ഗൗരവം ഇന്നറിയാം. സ്വപ്നയടക്കമുള്ള ഏഴു പ്രതികളുടെ ജാമ്യാപേക്ഷയാണ് കൊച്ചി എൻഐഎ പ്രത്യേക കോടതി വീണ്ടും പരിഗണിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ എൻഐഎ ഇന്ന് ഹാജരാക്കാൻ സാധ്യതയുണ്ട്. ശക്തമായ തെളിവുകളുടെ അഭാവത്തിൽ കോടതിയ്ക്ക് പ്രതികളുടെ ജാമ്യാപേക്ഷയിൽ അനുകൂല നിലപാട് സ്വീകരിക്കേണ്ടി വരുമെന്ന് കഴിഞ്ഞ ദിവസം കോടതി എൻഐഎയ്ക്ക് മുന്നറിയിപ്പു നൽകിയിരുന്നു. സ്വർണക്കടത്തിൽ ലഭിച്ച പണം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് വിനിയോഗിച്ചതിന്റെ തെളിവുകളാണ് കോടതി ഹാജരാക്കാൻ ആവശ്യപ്പെട്ടത്.
എൻഐഎ കേസ് ഡയറിയിലെ രഹസ്യസ്വഭാവമുള്ള രേഖകൾ ഇന്ന് കോടതി പരിശോധിക്കും. അഡീ.സോളിസിറ്റർ ജനറൽ ഇന്ന് നടത്തുന്ന വാദവും കേസിന്റെ വിധി നിർണയിക്കും.
Discussion about this post