കോഴിക്കോട് : കാമുകന്റെ അടുത്ത് പോകാൻ സഹായം ചോദിച്ചെത്തിയ പതിമൂന്നുകാരിയെ കൂട്ടുകാർ പീഡിപ്പിച്ചു. മുക്കത്താണ് സംഭവം നടന്നത്. തമിഴ്നാട്ടിലുള്ള കാമുകനെ കാണാനായി സുഹൃത്തുക്കളുടെ കൂടെ ഇറങ്ങിത്തിരിച്ച പെൺകുട്ടിയെയാണ് യാത്രയ്ക്കിടയിൽ പീഡിപ്പിച്ചത്.
സംഭവത്തിൽ, പെൺകുട്ടിയുടെ സുഹൃത്തുക്കളായ മണാശേരി സ്വദേശി മിഥുൻ രാജ് (24), മുക്കം കുറ്റിപ്പാല സ്വദേശി ജോബിൻ (23), മലയമ്മ സ്വദേശി അഖിത് രാജ് (23) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ കാമുകനായ തമിഴ്നാട് കൃഷ്ണഗിരി ജില്ലയിലെ കാമരാജ് നഗർ സ്വദേശി ധരണി (22) എന്നയാളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സമൂഹ മാധ്യമങ്ങൾ വഴിയാണ് ഇയാൾ പെൺകുട്ടിയെ പരിചയപ്പെടുന്നത്.
പോലീസിന്റെ ഭാഷ്യം ഇപ്രകാരമാണ്. തനിക്ക് ധരണിയുടെ അടുത്തെത്തണമെന്ന പെൺകുട്ടിയുടെ ആവശ്യപ്രകാരം, ഈ മാസം രണ്ടിന് മിഥുൻ രാജ് രണ്ടു സുഹൃത്തുക്കളോടൊപ്പം കാറുമായി എത്തി. തുടർന്ന് പെൺകുട്ടിയെ കയറ്റിക്കൊണ്ടു പോയി മണാശ്ശേരി മെഡിക്കൽ കോളേജിൽ എത്തി. അവിടെയുള്ള പാർക്കിംഗ് ഗ്രൗണ്ടിൽ വാഹനം പാർക്ക് ചെയ്ത ശേഷം, മിഥുൻരാജ് പെൺകുട്ടിയെ പീഡിപ്പിച്ചു.പിന്നീട് കുട്ടിയെ ഹൊസൂരിലെ ബസ്റ്റാൻഡിലെത്തിച്ചു കടന്നു കളയുകയായിരുന്നു.
Discussion about this post