കൊയിലാണ്ടി: നീറ്റ് പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടിയ എസ്. ആയിഷയ്ക്ക് അഭിനന്ദനവുമായി ബിജെപി. പാർട്ടി ദേശീയ ഉപാദ്ധ്യക്ഷൻ എ.പി അബ്ദുള്ളക്കുട്ടിയുടെ നേതൃത്വത്തിൽ പ്രവർത്തകർ കൊയിലാണ്ടിയിലെ ആയിഷയുടെ വീട്ടിലെത്തിയാണ് അഭിനന്ദനം അറിയിച്ചത്.
ആയിഷയെ എ പി അബ്ദുള്ളക്കുട്ടി പൊന്നാട അണിയിച്ചു. ആയിഷ കൊയിലാണ്ടിക്കാരുടെ മാത്രമല്ല കേരളത്തിന്റെ മുഴുവൻ അഭിമാനമാണെന്ന് അദ്ദേഹം പറഞ്ഞു. കൊയിലാണ്ടിയിലെ സാധാരണ സർക്കാർ സ്കൂളിൽ പഠിച്ച ആയിഷയുടെ നേട്ടം ഭാവി ഭാരതത്തിലെ വിദ്യാർത്ഥി സമൂഹത്തിന് മാതൃകയും പ്രചോദനവുമാണെന്നും അദ്ദേഹം വ്യക്തമാക്കി.
എയിംസിൽ ചേർന്ന് പഠിക്കാനാണ് ആഗ്രഹമെന്ന് ആയിഷ പറഞ്ഞു. കഴിഞ്ഞ തവണ നീറ്റ് പരീക്ഷയെഴുതിയെങ്കിലും 15,429 ആയിരുന്നു റാങ്ക്. തുടർന്ന് കഠിന പരിശീലനത്തിന് ശേഷമാണ് ഇത്തവണ വീണ്ടും ശ്രമിച്ചത്. ദിവസവും 15 മണിക്കൂർ വരെ പഠനത്തിനായി വിനിയോഗിച്ചിരുന്നു. നൂറ് റാങ്കുകൾക്കുള്ളിൽ എത്തണമെന്ന് മാത്രമായിരുന്നു ആഗ്രഹമെന്നും ആയിഷ പറഞ്ഞു.
Discussion about this post