വാഷിംഗ്ടണ്‍: ലോക ഐടി ആസ്ഥാനമായ അമേരിക്കയിലെ സിലിക്കണ്‍വാലിയില്‍ ഈ മാസം 27നു മോദി സന്ദര്‍ശനം നടത്തും. ഈ അവസരത്തില്‍ മോദിയുടെ പ്രസംഗം കേള്‍ക്കാന്‍ ഒട്ടേറെപ്പേര്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 45,000 പേര്. സാന്‍ ജോസിലെ എസ്എപി അരീനയില്‍ മോദിയുടെ പ്രസംഗം തത്സമയം ശ്രവിക്കാന്‍ 18,500 പേര്‍ക്കാണ് അവസരം ലഭിക്കുക. അപേക്ഷിച്ചവരില്‍നിന്നു ഭാഗ്യവന്മാരായവരെ ഉടന്‍ തെരഞ്ഞെടുക്കുമെന്നു സംഘാടകര്‍ അറിയിച്ചു.
1978നുശേഷം കാലിഫോര്‍ണിയയില്‍ സന്ദര്‍ശനം നടത്തുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാകാനുള്ള ഒരുക്കത്തിലാണ് മോദി. പ്രധാനമന്ത്രിയായ ശേഷം അമേരിക്കയിലെ മാഡിസണ്‍ സ്ക്വയറിലും യുഎഇയിലെ ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തിലും മോദി നടത്തിയ പ്രസംഗം കേള്‍ക്കാന്‍ ലക്ഷങ്ങള്‍ എത്തിയിരുന്നു.
Discussion about this post