കൊച്ചി : സ്വർണ്ണക്കടത്തിന്റെ കടിഞ്ഞാൺ യഥാർത്ഥത്തിൽ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ കൈകളിലായിരുന്നുവെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കോടതിയിലാണ് ഇ.ഡി ഇക്കാര്യം വ്യക്തമാക്കിയത്.
സ്വപ്ന സുരേഷിന്റെ നേതൃത്വത്തിൽ നടത്തിയ 21 സ്വർണക്കടത്തുകളിലും ശിവശങ്കറിന് പങ്കുണ്ട്. നയതന്ത്ര പാഴ്സൽ വിട്ടു കിട്ടാൻ, കഴിഞ്ഞ വർഷം ഏപ്രിലിൽ ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥനെ നേരിട്ട് വിളിച്ചിരുന്നുവെന്നും ശിവശങ്കർ സമ്മതിക്കുന്നു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം എൻഫോഴ്സ്മെന്റ് രജിസ്റ്റർ ചെയ്ത കേസിൽ അഞ്ചാം പ്രതിയാണ് എം.ശിവശങ്കർ. ശിവശങ്കരന് ചോദ്യംചെയ്യാൻ നവംബർ 5 വരെ എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ നൽകിയിരിക്കുകയാണ്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും എൻ.ഐ.എ ആസ്ഥാനത്തിന്റെയും നേരിട്ടുള്ള നിരീക്ഷണത്തിലാണ് സ്വർണക്കടത്ത് കേസിലെ അന്വേഷണം നടക്കുന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും വിശദാംശങ്ങൾ പരിശോധിക്കുന്നുണ്ട്.
Discussion about this post