Sunday, August 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

‘സ്വപ്നയെ വിജിലൻസ് കസ്റ്റഡിയിൽ വാങ്ങുന്നത് എന്തൊക്കെ പറയണമെന്ന് പഠിപ്പിക്കാൻ‘; സ്വർണ്ണക്കടത്ത് കേസിലെ പ്രധാന കുറ്റവാളി മുഖ്യമന്ത്രിയെന്ന് കെ സുരേന്ദ്രൻ

by Brave India Desk
Oct 30, 2020, 04:54 pm IST
in Kerala
Share on Facebook
Tweet
WhatsAppTelegram

തിരുവനന്തപുരം: സ്വപ്‌നയും സന്ദീപുമടക്കമുള്ള സ്വർണ്ണക്കടത്ത് കേസിലെ പ്രതികളെ വിജിലൻസ് കസ്റ്റഡിയിൽ വാങ്ങുന്നത് അന്വേഷണം അട്ടിമറിക്കാനാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിക്കും സർക്കാരിനും എതിരായ തെളിവുകൾ നശിപ്പിക്കാനാണ് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതെന്ന് മറക്കരുതെന്ന് തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം ഓർമ്മിപ്പിച്ചു.

എന്തൊക്കെ പറയണമെന്ന് സ്വപ്നയെ പഠിപ്പിക്കാൻ വേണ്ടിയാണ് വിജിലൻസ് കസ്റ്റഡി ആവശ്യപ്പെടുന്നത്. സ്വപ്‌ന ഒളിവിലായിരുന്നപ്പോൾ പുറത്ത് വിട്ട ശബ്ദരേഖ സി.പി.എം പഠിപ്പിച്ചുവിട്ടതാണ്. ഇപ്പോൾ കുറച്ച് ദിവസമായി അവർക്ക് അതിന് സാധിക്കുന്നില്ല. അത് മറികടക്കാനാണ് വിജിലൻസിനെ കൊണ്ട് കസ്റ്റഡിയിലെടുപ്പിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

Stories you may like

എഫ്.സി.ആർ.എ ഭേദഗതി എന്തിന് ? എന്തുകൊണ്ട് ?

ഓണസമ്മാനവുമായി സുരേഷ് ഗോപി എംപി ;  ബെംഗളൂരു–എറണാകുളം വന്ദേഭാരതിന്റെ കോച്ചുകൾ 16 ആയി ഉയർത്തുന്നു

ലൈഫ് മിഷൻ അഴിമതിക്കായി കരാറുകാരൻ കൊടുത്തയച്ച അഞ്ച് ഫോണുകളിൽ ഒന്ന് ലഭിച്ചത് ശിവശങ്കരനാണെന്നത് ക്രമക്കേടിലെ സർക്കാരിന്റെ പങ്ക് വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ആയിരിക്കുന്നയാൾ കരാറ് നൽകുന്നതിന് പകരമായി ഫോൺ കൈപ്പറ്റിയെന്ന ഉത്തരവാദിത്തത്തിൽ നിന്ന് മുഖ്യമന്ത്രിക്ക് എങ്ങിനെയാണ് ഒഴിഞ്ഞുമാറാൻ സാധിക്കുക? യു.എ.ഇ കോൺസുലേറ്റും കരാറുകാരും തമ്മിലാണ് ബന്ധമെന്നാണ് മുഖ്യമന്ത്രി ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചത്. അങ്ങിനെയെങ്കിൽ കരാറിനായി യൂണിടാക് എം.ഡി സന്തോഷ് ഈപ്പൻ നൽകിയ ഐഫോൺ ശിവശങ്കറിന് ലഭിച്ചത് എങ്ങിനെയെന്ന് വ്യക്തമാക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

ലൈഫ്മിഷൻ അഴിമതിയുടെ ഒരു പങ്ക് എങ്ങോട്ടാണ് പോയത് എന്നതിന് വ്യക്തമായ തെളിവാണ് ശിവശങ്കരന് ലഭിച്ച ഫോൺ. വടക്കാഞ്ചേരി ലൈഫ് മിഷൻ വിഷയത്തിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതും സി.ബി.ഐ അന്വേഷണത്തിനെതിരെ ഹൈക്കോടതിയിൽ പോയതും എന്തിനാണെന്ന് എല്ലാവർക്കും ബോധ്യമായി. യൂണിടാക്ക് ഉടമ നൽകിയ ഐഫോണുകളിൽ മറ്റൊന്ന് ആരുടെ പക്കലാണ് ഉള്ളതെന്ന് മുഖ്യമന്ത്രിക്ക് അറിയാമെന്നും സ്വപ്ന സുരേഷുമായി പിണറായിയുടെ കുടുംബത്തിന് അടുത്ത ബന്ധമുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.

തന്റെ പ്രിൻസിപ്പൽ സെക്രട്ടറി അറസ്റ്റിലായിട്ടും മുഖ്യമന്ത്രി പഴയ കള്ളങ്ങൾ ആവർത്തിക്കുകയാണ്. അദ്ദേഹത്തിന് ഒരു മറുപടിയുമില്ല. മുഖ്യമന്ത്രിയാണ് ഈ കേസിലെ പ്രധാന കുറ്റവാളി. അദ്ദേഹത്തിന് രാജിയല്ലാതെ വേറെ മാർ​ഗമില്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും മയക്കുമരുന്ന് കേസിൽ പാർട്ടി സെക്രട്ടറിയുടെ മകനും അറസ്റ്റിലായതിനെ കുറിച്ചുള്ള സി.പി.എം കേന്ദ്രകമ്മിറ്റിയുടെ വിശദീകരണം അപഹാസ്യമാണെന്ന് സുരേന്ദ്രൻ പറഞ്ഞു. കേന്ദ്രകമ്മിറ്റിയുടെ ചെലവ് നടത്തുന്നത് പിണറായിയും കൊടിയേരിയുമാണോയെന്ന് അദ്ദേഹം പരിഹസിച്ചു.

മുൻ ആഭ്യന്തര മന്ത്രിയായിരുന്ന പാർട്ടി സെക്രട്ടറിയുടെ മകനെതിരെ ഇത്രയും ആരോപണം ഉയർന്നിട്ടും അദ്ദേഹം അറിഞ്ഞില്ലെന്ന് പറയുന്നത് അത്ഭുതമാണ്. 15 വർഷങ്ങൾക്ക് മുമ്പ് തന്നെ ബിനീഷിനെതിരെ ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉയർന്നു വരാറുണ്ടായിരുന്നു. പാർട്ടി നേതാക്കളുടെ മക്കൾ വഴിവിട്ട മാർ​ഗത്തിൽ സഞ്ചരിക്കുമ്പോൾ ഇത്രയും തുക മുടക്കി പ്ലീനം നടത്തിയത് എന്തിനാണെന്ന് കേന്ദ്രനേതൃത്വം വ്യക്തമാക്കണം. ചർച്ചകളിലും സോഷ്യൽ മീഡിയയിലും ന്യായീകരിക്കുന്ന സി.പി.എമ്മുകാരേക്കാൾ നിലവാരമില്ലാത്തതാണ് ശിവശങ്കരന്റെ അറസ്റ്റിൽ പ്രധാനമന്ത്രിയാണ് മറുപടി പറയേണ്ടതെന്ന സീതാറാം യെച്ചൂരിയുടെ പ്രസ്താവന. ഇത്തരം ന്യായീകരണ ക്യാപ്സൂളുകൾ ഇറക്കുന്നത് അഖിലേന്ത്യാ നേതൃത്വമാണോയെന്നും അദ്ദേഹം പരിഹസിച്ചു.

Tags: Pinarayi Vijayank.surendranGOLD SMUGGLING CASEYechoori
Share12
Tweet
SendShare

Latest stories from this section

‘മറ്റൊരു മതവിശ്വാസത്തിൽ ആരാധന നടത്തി, സമുദായത്തിന്റെ മൂല്യങ്ങൾക്ക് നിരക്കാത്ത സംസ്കാരമില്ലാത്ത പ്രവർത്തനങ്ങൾ ; ഗണേഷ് കുമാറിനെതിരെ എൻഎസ്എസ്

‘മറ്റൊരു മതവിശ്വാസത്തിൽ ആരാധന നടത്തി, സമുദായത്തിന്റെ മൂല്യങ്ങൾക്ക് നിരക്കാത്ത സംസ്കാരമില്ലാത്ത പ്രവർത്തനങ്ങൾ ; ഗണേഷ് കുമാറിനെതിരെ എൻഎസ്എസ്

നാല് ജയിൽ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ ; മുഖം രക്ഷിക്കൽ നടപടിയുമായി സർക്കാർ

തടവുകാർക്ക് മട്ടൻ കൊടുത്തിട്ട് വലിയ ഗുണമൊന്നുമില്ല, ചെലവും കൂടുതൽ’; ജയിൽ മെനുവിൽ വൻ മാറ്റത്തിന് ഒരുങ്ങി ജയിൽ വകുപ്പ്!

അതിതീവ്ര മഴ ; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് ; ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം; കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത ; എട്ട് ജില്ലകളിൽ മുന്നറിയിപ്പ്

‘വന്ദേമാതരം പാടണമെങ്കിൽ മുഖ്യമന്ത്രിക്ക് പാണക്കാട്ടുനിന്ന് അനുമതി വേണമായിരിക്കും, പക്ഷേ ബിജെപിക്ക് അത് ആവശ്യമില്ല ‘ ; രൂക്ഷ വിമർശനവുമായി ഷോൺ ജോർജ്

‘വന്ദേമാതരം പാടണമെങ്കിൽ മുഖ്യമന്ത്രിക്ക് പാണക്കാട്ടുനിന്ന് അനുമതി വേണമായിരിക്കും, പക്ഷേ ബിജെപിക്ക് അത് ആവശ്യമില്ല ‘ ; രൂക്ഷ വിമർശനവുമായി ഷോൺ ജോർജ്

Discussion about this post

Latest News

ഇറാൻ പൈലറ്റുമാരെ തടവിലാക്കിയെന്ന വാർത്ത തള്ളി ഖത്തർ; ഒരാളുടെ മൃതദേഹം കണ്ടെത്തിയതായി സ്ഥിരീകരണം,

ഇറാൻ പൈലറ്റുമാരെ തടവിലാക്കിയെന്ന വാർത്ത തള്ളി ഖത്തർ; ഒരാളുടെ മൃതദേഹം കണ്ടെത്തിയതായി സ്ഥിരീകരണം,

എഫ്.സി.ആർ.എ ഭേദഗതി  എന്തിന് ? എന്തുകൊണ്ട് ?

എഫ്.സി.ആർ.എ ഭേദഗതി എന്തിന് ? എന്തുകൊണ്ട് ?

രാഷ്ട്രപതി ഭവനിൽ ‘അറ്റ് ഹോം’ സൽക്കാരം: പ്രധാനമന്ത്രി ഉൾപ്പെടെ 650 അതിഥികൾ ; ശ്രദ്ധാകേന്ദ്രമായി ആമിർ ഹുസൈൻ ലോൺ

രാഷ്ട്രപതി ഭവനിൽ ‘അറ്റ് ഹോം’ സൽക്കാരം: പ്രധാനമന്ത്രി ഉൾപ്പെടെ 650 അതിഥികൾ ; ശ്രദ്ധാകേന്ദ്രമായി ആമിർ ഹുസൈൻ ലോൺ

ഓണസമ്മാനവുമായി സുരേഷ് ഗോപി എംപി ;  ബെംഗളൂരു–എറണാകുളം വന്ദേഭാരതിന്റെ കോച്ചുകൾ 16 ആയി ഉയർത്തുന്നു

ഓണസമ്മാനവുമായി സുരേഷ് ഗോപി എംപി ;  ബെംഗളൂരു–എറണാകുളം വന്ദേഭാരതിന്റെ കോച്ചുകൾ 16 ആയി ഉയർത്തുന്നു

ആദ്യമായി ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ച് കമ്മ്യൂണിസ്റ്റ് ഭീകരതയിൽ നിന്നും മുക്തമായ ഗ്രാമങ്ങൾ ; ബസ്തറിൽ ആദ്യമായി ത്രിവർണ്ണ പതാക പാറിയ ചരിത്രദിനം

ആദ്യമായി ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ച് കമ്മ്യൂണിസ്റ്റ് ഭീകരതയിൽ നിന്നും മുക്തമായ ഗ്രാമങ്ങൾ ; ബസ്തറിൽ ആദ്യമായി ത്രിവർണ്ണ പതാക പാറിയ ചരിത്രദിനം

ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം പൂർവസ്ഥിതിയിലാക്കാൻ ബംഗ്ലാദേശ് ; പ്രധാനമന്ത്രി താരിഖ് റഹ്മാൻ അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കും

ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം പൂർവസ്ഥിതിയിലാക്കാൻ ബംഗ്ലാദേശ് ; പ്രധാനമന്ത്രി താരിഖ് റഹ്മാൻ അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കും

ഇന്ദിരാ ഭവനിൽ നടന്നത് ദേശീയഗീതത്തോടുള്ള അനാദരവ് ; വന്ദേമാതരത്തെ അപമാനിച്ച കോൺഗ്രസ് രാജ്യത്തെ ജനങ്ങളോട് മാപ്പ് പറയണമെന്ന് ബിജെപി

ഇന്ദിരാ ഭവനിൽ നടന്നത് ദേശീയഗീതത്തോടുള്ള അനാദരവ് ; വന്ദേമാതരത്തെ അപമാനിച്ച കോൺഗ്രസ് രാജ്യത്തെ ജനങ്ങളോട് മാപ്പ് പറയണമെന്ന് ബിജെപി

‘യുപി മോഡൽ’ സർക്കാർ ജീവനക്കാരിലെ അഴിമതിക്കാരെ പൂട്ടാൻ യോഗിയുടെ മാസ്റ്റർ സ്ട്രോക്ക്! 68,000 പേരുടെ ശമ്പളം തടഞ്ഞു

‘അനലോഗ്’ പാൽ ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിനും സംഭരണത്തിനും വിൽപ്പനയ്ക്കും സമ്പൂർണ്ണ നിരോധനം ; ഉത്തരവിറക്കി ഉത്തർപ്രദേശ് സർക്കാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies