ബെയ്റൂട്ട്: മധ്യസിറിയന്‍ പ്രദേശമായ ഖരിയാതെയിനില് കസ്റ്റഡിയിലുള്ള 15 ക്രൈസ്തവരെ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) വിട്ടയച്ചു. ഇവര്‍ ഹോംസിലെ ഫൈറോസയില്‍ നഗരത്തില്‍ തിരികെയെത്തിയതായി സിറിയന്‍ മനുഷ്യവകാശ സംഘടന അറിയിച്ചു. ഖരിയാതെയിനിലെ പള്ളിയില്‍ പ്രാര്‍ഥനയില്‍ പങ്കെടുത്തിരുന്നപ്പോളാണു ഭീകരരുടെ പിടിയിലാകുന്നത്.
മധ്യസിറിയന്‍ പ്രവിശ്യയായ ഹോംസിലെ തന്ത്രപ്രധാന നഗരം കീഴടക്കിയ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരര്‍ 230 ആളുകളെയാണു തട്ടിക്കൊണ്ടു പോയത്. യുകെ ആസ്ഥാനമായ മനുഷ്യാവകാശ സംഘടന നല്കുന്ന വിവരമനുസരിച്ചു തട്ടിക്കൊണ്ടു പോകപ്പെട്ടതില് ഭൂരിഭാഗവും ക്രൈസ്തവരാണ്. പുരാതന നഗരമായ പല്‍മിറയും പാലമോണ് മലകളുമായി ബന്ധിപ്പിക്കുന്ന റോഡ് ഖരിയാതെയിനിലൂടെയാണു കടന്നു പോകുന്നത്.
ഏകദേശം 18,000 പേര് ഖരിയാതെയില് താമസിക്കുന്നുണ്ട്. ഇതില്‍ സുന്നി മുസ്ലീങ്ങളും രണ്ടായിരത്തോളം സിറിയന്‍, ഓര്‍ത്തഡോക്സ് ക്രൈസ്തവരും പെടും.
Discussion about this post