ഡൽഹി: ചൈനയുമായി ക്രിയാത്മകമായ ചർച്ചകൾ പുരോഗമിക്കുന്നതായും ചർച്ചകളുടെ അടുത്ത ഘട്ടം ഉടനുണ്ടാകുമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. എട്ടാം ഘട്ട ചർച്ചകൾക്ക് ശേഷം കേന്ദ്രം ഇക്കാര്യത്തിൽ വാർത്താക്കുറിപ്പ് പുറത്തിറക്കി.
#India #China Senior Commanders’ Meeting – Joint Press Statement following 8th round of discussions pic.twitter.com/HXklKBM8Xr
— Vikram Misri (@VikramMisri) November 8, 2020
ഇന്ത്യ ചൈന അതിർത്തിയുടെ പടിഞ്ഞാറൻ മേഖലയിലെ യഥാർത്ഥ നിയന്ത്രണ രേഖക്ക് സമീപത്തെ സേനാവിന്യാസം പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് ആഴത്തിലുള്ളതും ക്രിയാത്മകവുമായി ആശയങ്ങൾ ഇരു രാജ്യങ്ങളും പരസ്പരം മുന്നോട്ട് വെച്ചു. ഇരു രാജ്യങ്ങളും തമ്മിൽ എത്തിച്ചേർന്ന പൊതുധാരണകളുടെ അടിസ്ഥാനത്തിൽ സംയമനം പാലിക്കാനും തെറ്റിദ്ധാരണകൾ ഒഴിവാക്കാനും ഇരു രാജ്യങ്ങളിലെയും സൈനികർക്ക് നിർദ്ദേശം നൽകിയതായും കേന്ദ്രസർക്കാർ വ്യക്തമാക്കി.
സൈനിക നയതന്ത്ര തലങ്ങളിൽ ഇന്ത്യയും ചൈനയും തമ്മിൽ ചർച്ചകൾ തുടരും. അതിർത്തി മേഖലകളിലെ സമാധാനവും സുസ്ഥിരതയും നിലനിർത്താനുള്ള ഉത്തരവാദിത്വം ഇരു രാജ്യങ്ങളും പാലിക്കുമെന്നും കേന്ദ്രസർക്കാർ പ്രസ്താവനയിൽ പറഞ്ഞു.
അടുത്ത ഘട്ടം ചർച്ചകൾ ഉടൻ ഉണ്ടാകുമെന്നും അതിലും ക്രിയാത്മകമായ നിലപാട് തുടരുമെന്നും കേന്ദ്രസർക്കാർ കൂട്ടിച്ചേർത്തു.
Discussion about this post