കേരളത്തില്‍ സാധാരണ കാണപ്പെടുന്ന ഒരു സസ്യമാണ് പപ്പായ. മലയാളത്തില്‍ത്തന്നെ കപ്പളം, കപ്പളങ്ങ, ഓമയ്ക്ക, കപ്പക്കാ, കൊപ്പക്കാ, കര്‍മൂസ്, കര്‍മത്തി എന്നിങ്ങനെ പലപേരുകളില്‍ ഈ ചെറുവൃക്ഷവും അതിന്റെ ഫലവും അറിയപ്പെടുന്നു.
മനുഷ്യ ശരീരത്തിലെ കൃമികളെ നീക്കം ചെയ്യാന്‍ പപ്പായയ്ക്ക് കഴിയുമെന്നതിനാല്‍ നമ്മുടെ നാട്ടിലെ നാട്ടുവൈദ്യം അറിയുന്നവര്‍ വീട്ടുവളപ്പില്‍ പപ്പായ നട്ടുവളര്‍ത്തുകയും ചെയ്യുന്നു. എന്നാല്‍ കൃമികളെ കൊല്ലാന്‍ മാത്രമല്ല പ്രമേഹ രോഗികള്‍ക്കും കണ്‍കണ്ട പഴമാണ് പപ്പായ. നാരുകളുടെ ആധിക്യവും ശരീരത്തിലെ പഞ്ചസാര നിയന്ത്രണവും മുള്ള പപ്പായയുടെ കഴിവ് പണ്ടേ ശാസ്ത്ര ഗവേഷണങ്ങള്‍ തെളിയിച്ചതാണ്.
എന്നാല്‍ അധികം പഴുക്കാത്ത പപ്പായ വേണം കഴിക്കാനെന്നുമാത്രം. അതേ സമയം പ്രമേഹ രോഗികള്‍ക്ക് കൂടുതല്‍ സന്തോഷം നല്‍കിയിരിക്കയാണ് പപ്പായ. ശരീരത്തില്‍ നൈട്രിക് ഓക്സൈഡിന്റെ സാന്നിധ്യം വര്‍ധിപ്പിക്കാന്‍ പപ്പായയ്ക്ക് കഴിയുമെന്നാണ് കണ്ടെത്തല്‍. നൈട്രിക്ക് ഓക്സൈഡ് ശരിരത്തില്‍ രക്ത ചംക്രമണം പുഷ്ടിപ്പെടുത്തുകയും രക്തത്തിലെ ചത്ത കോശങ്ങളെയും പുറത്തുനിന്നും വന്ന അന്യ കൃമികീടങ്ങളെയും നശിപ്പിക്കുന്നതിനും സഹായിക്കുന്നതാണ്.
പ്രമേഹ രോഗികളില്‍ നൈട്രിക്ക് ഓക്സൈഡിന്റെ കുറവ് വല്ലാതെ കഷ്ടപ്പെടുത്തുന്നത് പ്രമേഹ രോഗികളേയാണ്. പ്രമേഹരോഗികളില്‍ വൃണങ്ങള്‍ മുലമുണ്ടാകുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്. പ്രമേഹബാധിതരില്‍ 25 ശതമാനം രോഗികള്‍ക്ക് കാലിന്റെ ഉപ്പൂറ്റി ഭാഗത്തില്‍ വ്രണങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്.
ഇത്തരത്തിലുള്ള വൃണങ്ങള്‍ പലപ്പോഴും ഉണങ്ങാന്‍ സമയമെടുക്കുകയും ചെയ്യും. വ്യായാമം പാടെ അവഗണിക്കുന്നവരില്‍ രക്തചംക്രമണം തടസപ്പെടുന്നു. തന്മൂലം പലപ്പോഴും രോഗം വന്ന കല്പാത്തി മുറിച്ചു മാറ്റേണ്ട അവസ്ഥയില്‍ ചെന്നെത്തുന്നു. എന്നാല്‍ ഇത്തരം അവസ്ഥ ഒഴിവാക്കാന്‍ പപ്പായയ്ക്ക് കഴിയും.
ജപ്പാനിലെ ഒസടോ ഗവേഷണ കേന്ദ്രത്തില്‍ എലികളില്‍ കൃത്രിമമായി സൃഷ്ടിച്ച വ്രണങ്ങളില്‍ പുളിപ്പിച്ച പപ്പായ സത്ത് ഉപയോഗിച്ചപ്പോള്‍ അത്ഭുതകരമായ രീതിയില്‍ വൃണങ്ങള്‍ ഉണങ്ങുന്നതായി കണ്ടെത്തി. എറിക് കോല്ലര്‍ഡും സാശ്വതി റോയിയും ആണ് ഗവേഷണത്തിന് ചുക്കാന്‍ പിടിച്ചത് .പപ്പായ പേസ്റ്റ് ഉപയോഗിച്ചപ്പോള്‍ നൈട്രിക്ക് ഓക്സൈഡിന്റെ അഭാവം പരിഹരിക്കപ്പെടുകയും മുറിവ് ഉണങ്ങുകയും ചെയ്തു.
പപ്പൈന്‍ എന്ന പ്രോട്ടിയസ് എന്സൈമിനാല് സമൃദ്ധമാണ് പച്ച പപ്പായ. മാംസ്യ ഉല്‍പ്പന്നങ്ങള്‍ പാചകം ചെയ്യുമ്പോള്‍ മയപ്പെടുത്തുവാന്‍ ഇതിന്റെ പച്ച കായ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. പഴുക്കുമ്പോള്‍ പപൈനിനു രാസമാറ്റം സംഭവിച്ചു ഇല്ലാതാകുന്നു. ദഹന സംബന്ധിയായ അസ്വസ്ഥതകള്‍ക്കു പരിഹാരമായി പപ്പൈന്‍ അടങ്ങിയ ഔഷധങ്ങള്‍ ധാരാളമായി വിപണിയിലുണ്ട്. പച്ചക്കായില്‍ കാണപ്പെടുന്ന വെള്ള നിറത്തിലുള്ള കറയിലാണ് പപ്പൈന്‍ കൂടുതലായുള്ളത്. അതുകൊണ്ടു തന്നെ ഇതിന്റെ വ്യാപാരമൂല്യം ഏറെയാണ്.ശരീരത്തിന് ആവശ്യമായ ഒട്ടേറെ രാസഘടകങ്ങളുടെ ഉറവിടമാണ് പപ്പായ. പോളിക് ആസിഡുകള്‍ ,ആല്‍ക്കലോയിഡുകള്‍, ഗ്ലൈക്കോസ്റ്റെഡുകള്‍ , വിറ്റാമിന്‍സി, വിറ്റാമിന്‍എ ,ഇരുമ്പ്, കാത്സ്യം, തയാമിന്‍ ,നിയാസിന്, പൊട്ടാസ്യം മുതലായവയും പപ്പാ!യയില്‍ കൂടുതല്‍ അടങ്ങിയിരിക്കുന്നു. കരോട്ടിന്‍,ബീറ്റ കരോട്ടിന്‍ എന്നിവ അടങ്ങിയിരിക്കുന്നതിനാല്‍ അര്‍ബുദത്തെ പ്രധിരോധിക്കുവാന്‍ സഹായിക്കുന്നു .
ധാരാളം ആന്റി ഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ് പപ്പായ. പച്ചക്കായകൊണ്ട് പച്ചടി, കിച്ചടി, തോരന്‍ എന്നീ കറികളുണ്ടാക്കി കഴിക്കുന്നത് മലയാളികളുടെ ഇടയില്‍ സാധാരണമാണ്. കായ പഴുത്തുകഴിഞ്ഞാല്‍ മധുരമുള്ള പഴമായി മിക്ക രാജ്യങ്ങളിലും ഉപയോഗിക്കുന്നു. ഐസ്ക്രീമിലും ബേക്കറി ഉല്‍പ്പന്നങ്ങളിലും വളരെയധികം ഉപയോഗിച്ച് വരുന്ന മധുരമുള്ള പദാത്ഥമാണിത്.പച്ച പപ്പായ ചെറു കഷണങ്ങളാക്കി നിറവും മധുരവും ചേര്‍ത്ത് സംസ്കരിച്ച് തയാറാക്കുന്ന ടൂട്ടിഫ്രൂട്ടിയും ബേക്കറി സാധനങ്ങളില്‍ ചേര്‍ത്തുവരുന്നു.
ഇതു കൂടാതെ ഉത്തമ സൗന്ദര്യ വര്‍ദ്ധക വസ്തു കീടിയാണ് നമ്മുടെ ഈ നാട്ടു പഴം. പഴുത്ത പപ്പായയില്‍ അടങ്ങിയ വിറ്റാമിന്‍ എയും പപ്പൈന്‍ എന്‍സൈമും ചര്‍മത്തിലെ മൃതകോളങ്ങളെ നീക്കം ചെയ്ത് മിനുസമുളളതും തിളങ്ങുന്നതുമായ ചര്‍മം പ്രധാനം ചെയ്യുന്നു. കൂടാതെ മുടിയുടെ ആരോഗ്യത്തിനും വളരെ ഗുണപ്രദമായ പഴമാണ് പപ്പായ. മുടികൊഴിച്ചില്‍, താരന്, മുടി പൊട്ടല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ക്കും പപ്പായ പരിഹാരമാണ്.
Discussion about this post