ഡൽഹി: ബംഗാളിൽ ഭീകരാക്രമണം നടത്താൻ ഭീകരസംഘടനയായ അൽഖ്വയിദ പദ്ധതിയിടുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്. നവംബർ അഞ്ചിനാണ് ഇന്റലിജൻസ് ബ്യൂറോ ഇത് സംബന്ധിച്ച റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചത്. ബംഗാളിലെ വിവിധ രാഷ്ട്രീയ നേതാക്കളെയും അല്‍ഖ്വയ്ദ ലക്ഷ്യമിട്ടിരുന്നു. പാകിസ്ഥാനിലെ കറാച്ചിയിലും പെഷവാറിലും ഇതിനായി സംഘടന റിക്രൂട്ട്‌മെന്റ് കേന്ദ്രങ്ങള്‍ സ്ഥാപിച്ചിരുന്നതായും റിപ്പോർട്ടിൽ പറയുന്നു.
ഓണ്‍ലൈനിലൂടെ സംഘടനയിലേക്ക് ബംഗാളില്‍ നിന്നുള്ള ആളുകളെ റിക്രൂട്ട് ചെയ്യുന്നതായി എന്‍.ഐ.എയും കണ്ടെത്തിയിട്ടുണ്ട്. അല്‍ഖ്വയ്ദയിലേക്ക് സോഷ്യല്‍ മീഡിയ വഴി ആളുകളെ സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് കേസില്‍ ഇതുവരെ 11 പേരെ എൻ ഐ എ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് സുപ്രധാനവിവരങ്ങള്‍ ലഭിച്ചത്.
ഭീകര സംഘടനകളിലേക്ക് ബംഗാളില്‍ നിന്ന് ആളുകളെ റിക്രൂട്ട് ചെയ്യുന്നുവെന്ന കേസില്‍ മാര്‍ച്ച് 28ന് ബംഗാളില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. ലഷ്കർ ഇ ത്വയിബക്ക് വേണ്ടി സാമൂഹിക മാധ്യമ ഗ്രൂപ്പുകൾ കൈകാര്യം ചെയ്യുന്ന പാകിസ്ഥാൻ സ്വദേശിയെയും എൻ ഐ എ കസ്റ്റഡിയിൽ എടുത്തിരുന്നു. ഇന്ത്യയില്‍ നിന്ന് തീവ്രവാദ സംഘടനയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യന്‍ ഇയാള്‍ ശ്രമിച്ചുവെന്ന് എന്‍.ഐ.എ സ്ഥിരീകരിച്ചു.
Discussion about this post