കുതിരാൻ: പാലക്കാട് കുതിരാനിൽ ദേശീയപാതയുടെ നിർമ്മാണപ്രവർത്തനങ്ങൾക്ക് ഇടയ്ക്കിടെ മലമ്പാമ്പ് ചത്തു.മണ്ണുമാന്തി ഉപയോഗിച്ച മണ്ണ് മാറ്റുന്നതിനിടെയാണ് സംഭവമുണ്ടായത്. ദേശീയപാതയിൽ വഴുക്കുമ്പാറ മുതൽ കുതിരാൻ തുരങ്കത്തിന്റെ പടിഞ്ഞാറുഭാഗം വരെയുള്ള ഭാഗത്തെ സർവീസ് റോഡ് നിർമ്മാണം കുറച്ചു ദിവസങ്ങളായി പുരോഗമിക്കുകയാണ്.
ഞായറാഴ്ച രാവിലെ കൂട്ടിയിട്ട കല്ലുകൾ മണ്ണ്മാന്തി ഉപയോഗിച്ച് നീക്കം ചെയ്യുകയായിരുന്നു. ഇതിനിടെ കല്ലു നീക്കിയപ്പോൾ മലമ്പാമ്പ് പുറത്തേക്ക് വന്നു. പരിക്കേറ്റ നിലയിലായിരുന്നു മലമ്പാമ്പ്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് അധികൃതർ വന്യജീവിസംരക്ഷണ നിയമപ്രകാരം ഡ്രൈവറെയും മണ്ണ് മാന്തി യന്ത്രത്തെയും കസ്റ്റഡിയിലെടുത്തു. പശ്ചിമ ബംഗാൾ സ്വദേശി കാജി നസ്രുൽ ഇസ്‌ലാ(21)മിനെയാണ് അധികൃതർ കസ്റ്റഡിയിലെടുത്തത്. ദേശീയപാതയുടെ നിർമ്മാണം ആരംഭിച്ചതിനു ശേഷം തൊഴിലാളികൾക്കെതിരെ ചാർജ് ചെയ്യുന്ന നാലാമത്തെ കേസാണിത്.
ഇതിനാൽത്തന്നെ, തുടർന്ന് ജോലിചെയ്യാൻ അന്യസംസ്ഥാനത്തൊഴിലാളികൾ വിസമ്മതിച്ചു. സർവീസ് റോഡ് നിർമ്മാണം താൽക്കാലികമായി നിർത്തി വെക്കുകയാണ് നിർമാണ കമ്പനി അധികൃതർ അറിയിച്ചിട്ടുണ്ട്.













Discussion about this post