കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളിയത്. ശിവശങ്കറിന് ജാമ്യമില്ലെന്ന ഒറ്റവരി ഉത്തരവാണ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്.
ശിവശങ്കറിന്റെ ജാമ്യ ഹർജിയിൽ കഴിഞ്ഞ വ്യാഴാഴ്ച വാദം കേട്ട ശേഷം ഇന്ന് രാവിലെ 11 ന് വിധി പറയാനാണ് കോടതി തീരുമാനിച്ചിരുന്നത്. എന്നാല്‍ ശിവശങ്കര്‍ ഇന്നലെ രേഖാമൂലം സമര്‍പ്പിച്ച വാദങ്ങള്‍ എതിര്‍ത്ത് കൊണ്ട് രാവിലെ എന്‍ഫോഴ്സ്മെന്റ് സമർപ്പിച്ച സത്യാവങ്മൂലം പരിഗണിച്ച കോടതി ജാമ്യഹർജിയിൽ വിധി പറയുന്നത് മൂന്ന് മണിയിലേക്ക് മാറ്റുകയായിരുന്നു.
Discussion about this post